തൃക്കരിപ്പൂർ- ഭാര്യ ആത്മഹത്യക്ക് ശ്രമിച്ച കേസിൽ പ്രതിയായ ഭർത്താവിനെ സിഐടിയു യൂണിയനിൽ നിന്ന് സസ്പെൻഡ് ചെയ്തു. തൃക്കരിപ്പൂർ ടൗണിലെ ചുമട്ട് തൊഴിലാളിയും സിഐടിയു പ്രവർത്തകനുമായിരുന്ന ഈയ്യക്കാട് സ്വദേശി കിരൺ ബാബുവിനെയാണ് യൂണിയനിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ ദിവസമാണ് കിരൺ ബാബുവിനെ ഭാര്യയും കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശിയുമായ 25 കാരി ഭർതൃവീട്ടിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചത്. ഭർതൃവീട്ടിലെ കടുത്ത പീഡനം കാരണമാണ് യുവതിയുടെ ആത്മഹത്യാശ്രമം. യുവതിയുടെ പരാതിയിൽ ഭർത്താവ് കിരൺ ബാബു, അച്ഛൻ കുഞ്ഞിക്കണ്ണൻ, മാതാവ് എന്നിവർക്കെതിരെ ചന്തേര പോലീസ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. പയ്യന്നൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി സ്വന്തം വീട്ടിലേക്ക് പോയി.