അബുദാബി- യു.എ.ഇയില്‍ കനത്ത മഴ തുടരുന്നതിനിടെ ആലിപ്പഴവര്‍ഷം വരുത്തിയ നാശനഷ്ടങ്ങളടക്കം ധാരാളം വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൂട്ടത്തില്‍ അവസരം മുതലാക്കി വ്യാജ വീഡിയോയും പ്രചരിപ്പിക്കുന്നു.വെള്ളംനിറഞ്ഞ റോഡ് മുറിച്ചു കടക്കുന്നതിന് സഹായിച്ച ശേഷം കാശ് വാങ്ങുന്ന വർഷങ്ങൾക്കു മുമ്പുള്ള ദൃശ്യമാണ് വീഡിയോയിലുള്ളത്.
ഇന്ന് രാവിലെ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴ പെയത്രിരുന്നു.സ്വയ്ഹാന്‍, ദിബ്ബ, അല്‍ ദഫ്‌റ, അല്‍ ഹംറ, മലീഹ, ജബല്‍ അലി, അല്‍ ഐന്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. മഴ സാധ്യത മുന്‍നിര്‍ത്തി വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. നാളെയും യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും എന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ്. യുഎഇയുടെ ചില ഭാഗങ്ങളില്‍ മിന്നലോടും ഇടിയോടും കൂടി മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം. ഇന്ന് രാത്രി വരെ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
കനത്ത മഴയ്ക്കിടെയുണ്ടായ ആലിപ്പഴ വര്‍ഷം ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി. ആലിപ്പഴം വീണു നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. കെട്ടിട്ടങ്ങളുടെ മേല്‍ക്കൂരയ്ക്കും തകരാര്‍ സംഭവിച്ചു. റോഡുകളില്‍ മഞ്ഞുകട്ടകള്‍ കൂട്ടത്തോടെ പതിച്ചതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.