കണ്ണൂര്‍ സിറ്റി -വീട്ടില്‍ ഉപയോഗമില്ലാതെ കിടക്കുന്ന വസ്തുക്കള്‍ വില്‍ക്കാനും വാങ്ങാനും സമ്മാനിക്കാനും അവസരമൊരുക്കി കണ്ണൂര്‍ സിറ്റിയിലെ വാട്‌സ്ആപ് കൂട്ടായ്മ. സിറ്റി സ്‌നേഹ സല്ലാപം ഗ്രൂപ്പാണ് മാര്‍ക്കറ്റിംഗ് ഡേ സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തിലിന് സ്വീകരണമൊരുക്കി.
കണ്ണൂര്‍ മുസ്ലിം ജമാത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അബു അല്‍മാസ് ഉപഹാരം കൈമാറി. റഫീഖ് കളത്തില്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സി എച്ച് സെന്റര്‍ കണ്‍വീനര്‍ സി സമീര്‍ ഉദ്ഘാടനം ചെയ്തു. അശ്രഫ് ബംഗാളി മുഹല്ല, ടി എം ഇര്‍ഷാദ്, കെ നിസാമുദ്ദീന്‍, കെ വി സലീം, എം സി അബ്ദുല്‍ ഖല്ലാക്ക്, ജമാല്‍ സിറ്റി സംസാരിച്ചു
നുമാറ്റ്‌സ് പരീക്ഷയില്‍ ജില്ലയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് സഹറാന്‍ ഖാലിദിനും ഖുര്‍ആന്‍ മനഃപാഠമാക്കിയ എ ടി മിസ്ഹബിനും ഉപഹാരം നല്‍കി. പി എം റയീസ്, ശെബ ടീച്ചര്‍, ഖദീജ ടീച്ചര്‍, ഫൗസിയ നിസാര്‍, അബു ഷാം, ആശിഖ്, ശമല്‍ , റഫീഖ് തുര്‍ക്കി, ടി റാഷിദ്,
എ ടി റിസ് വാന്‍, കാസിം കാട്ടൂര്‍, മുനീര്‍, അദിനാന്‍, ഷെഹീര്‍, ശംസുദ്ദീന്‍, നദീര്‍, കെ വി അശ്രഫ്, ഫൈറൂസ് , റന്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.