ജിദ്ദ - ദേശീയ വിമാന കമ്പനിയായ സൗദിയ ഗ്രൂപ്പിനു കീഴിലെ വിമാനത്തില്‍ പ്രത്യേകം സജ്ജീകരിച്ച നമസ്‌കാര സ്ഥലം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ പുറത്ത്. സൗദിയ സ്റ്റ്യുവാര്‍ഡ് നമസ്‌കാര സ്ഥലത്തെ കുറിച്ച് വിശദീകരിച്ചു നല്‍കുന്ന വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സൗദിയ എംബ്ലം അടങ്ങിയ പ്രത്യേക കാര്‍പെറ്റ് വിരിച്ച സ്ഥലത്ത് ഒരേസമയം എട്ടു പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കും.
യാത്രക്കിടയില്‍ തങ്ങളുടെ സൗകര്യം പോലെ സ്ത്രീപുരുഷന്മാര്‍ക്ക് സംഘമായും വെവ്വേറെയായും ഇവിടെ നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. ഖിബ്‌ലയുടെ ദിശ നിര്‍ണയിക്കുന്ന സേവനവും വ്യത്യസ്ത രാജ്യങ്ങളിലെ നമസ്‌കാര സമയങ്ങള്‍ അറിയിക്കുന്ന സേവനവും നമസ്‌കാര സ്ഥലത്തുണ്ട്. സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ നമസ്‌കാര സ്ഥലം കര്‍ട്ടനുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ മറക്കാനും സാധിക്കും.
— مكة (@maka85244532) February 11, 2024