Sorry, you need to enable JavaScript to visit this website.

പ്രഭാഷണം കലയാക്കിയ പണ്ഡിതൻ

റോഡുവിള സൈനുദ്ദീൻ ബാഖവി 

ആത്യന്തികമായി കൂറുപുലർത്തുന്നത്  ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയോടും അനുബന്ധ പ്രസ്ഥാനങ്ങളോടുമാണെങ്കിൽ തന്നെയും  അതിനപ്പുറത്ത് സുന്നത്തു ജമാഅത്തിന്റെ എല്ലാ സംഘടനകളേയും ആദരിക്കുകയും അംഗീകരിക്കുകയും അവയോടെക്കെ സമദൂരം പാലിക്കുകയും ചെയ്തു പോരുന്നു. ചെറുപ്പം മുതൽക്കേ സർവ്വാംഗ സമർപ്പിതനായി പ്രബോധന മേഖലയിൽ ഉറച്ചു നിൽക്കുകയും അതൊരു ജീവിത ദൗത്യമായി കാണുകയും ചെയ്തു പോരുന്ന അദ്ദേഹത്തിന് പ്രവാസ ജീവിതം ഒന്നിനും ഒരു തടസ്സവുമായില്ല എന്നു മാത്രമല്ല പ്രവാസ ജീവിതത്തിലെ പ്രബോധന സാധ്യതകൾ വേണ്ടതു പോലെ പ്രയോഗവൽക്കരിക്കാൻ അദ്ദേഹത്തിനു കഴിയുന്നു എന്നത് എടുത്തു പറയേണ്ടതു തന്നെയാണ്.

 

അതിന്യൂതന സംവിധാനങ്ങളുപയോഗിച്ച് വൈജ്ഞാനിക മേഖലക്ക് പുതിയ മാനങ്ങൾ തീർത്തു കൊണ്ടിരിക്കുന്ന സാത്വികനും ചിന്തകനും ചരിത്ര ഗവേഷകനുമായ റോഡുവിള സൈനുദ്ദീൻ ബാഖവി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവാസി പോഷക ഘടകം ദക്ഷിണ കേരള ഇസ്ലാമിക കൾച്ചറൽ സെന്റർ എന്ന പ്രവാസി സംഘടനയുടെ ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് എല്ലാ അർഥത്തിലും ആവേശകരമായി. 

പഠന കാലം മുതൽക്കേ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയോടു മാത്രം ചേർന്നു നിന്നിരുന്ന ബാഖവി തികച്ചും ശാന്തനും സൗമ്യനും ഏവരേയും തന്നിലേക്ക് ആകർഷിക്കുന്ന കാന്തിക വലയത്തിന്റെ ഉടമയുമാണ്. തന്റെ സേവനങ്ങൾ കൃത്യവും സമയബന്ധിതവുമായി ചെയ്യുന്നതിൽ അതീവ ശ്രദ്ധയുള്ളയാളും ആനുകാലിക വിഷയങ്ങൾ തന്റേതായ വൃത്തത്തിനകത്ത് നിന്നു വിശകലനം  ചെയ്യുന്നതോടൊപ്പം ഖുർആനിക സൂക്തങ്ങളും നബിവചനങ്ങളും ചരിത്രങ്ങളും കൂട്ടിയിണക്കി വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ അതീവ വിദഗ്ധനുമാണ് .
പ്രഭാഷണം ഒരു കലയായി കാണുന്ന  അദ്ദേഹം തന്റെ വാക്‌ധോരണികൾ കൊണ്ട് പ്രഭാഷണ വേദികളിൽ വിസ്മയം സൃഷ്ടിക്കുകയും എന്നാൽ സന്ദർഭം തിരിച്ചറിഞ്ഞ് അനിവാര്യമായത് മാത്രം ലളിതവും സരളവുമായ ഭാഷയിൽ തന്റെ ഭാഷണങ്ങളിൽ ഉൾപ്പെടുത്തുകയും വിശിഷ്യാ പണ്ഡിതർക്കു പ്രയോജനകരമായ വിഷയങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ വേറിട്ട രീതീശാസ്ത്രമാണ് . തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിൽ ആരുടേയും ഇഷ്ടാനിഷ്ടങ്ങൾ മുഖവിലക്കെടുക്കാറില്ല.
താൻ പ്രതിനിധാനം ചെയ്യുന്ന ഇസ് ലാമിക പ്രത്യയശാസ്ത്രത്തെ തന്റേതായ അവതരണ ശൈലിയിൽ തുറന്നടിക്കുമ്പോഴും തന്റെ ഭാഷണശകലം മതമൈത്രിക്കോ മാനവതക്കോ മങ്ങലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടു്.
തന്റെ  പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കും കൃത്യമായ അടിസ്ഥാനമുണ്ടാകണമെന്നും അതു പൊതുസമൂഹത്തിൽ പ്രശ്‌നങ്ങൾക്കു വക വരുത്താത്തതാവണം എന്നും അദ്ദേഹത്തിനു നിർബന്ധമുണ്ട്. അതിവേഗം കാര്യങ്ങളെ ഗ്രഹിക്കാനും അടിസ്ഥാനപരമായി തന്നെ വിഷയങ്ങൾ സമർഥിക്കാനും മുൻ നിരയിലായിരുന്ന അദ്ദേഹം പഠന കാലത്തു തന്നെ പ്രഭാഷണ വേദികളിൽ നിറസാന്നിദ്ധ്യമായിരുന്നു.
ആത്യന്തികമായി കൂറുപുലർത്തുന്നത്  ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയോടും അനുബന്ധ പ്രസ്ഥാനങ്ങളോടുമാണെങ്കിൽ തന്നെയും  അതിനപ്പുറത്ത് സുന്നത്തു ജമാഅത്തിന്റെ എല്ലാ സംഘടനകളേയും ആദരിക്കുകയും അംഗീകരിക്കുകയും അവയോടെക്കെ സമദൂരം പാലിക്കുകയും ചെയ്തു പോരുന്നു. ചെറുപ്പം മുതൽക്കേ സർവ്വാംഗ സമർപ്പിതനായി പ്രബോധന മേഖലയിൽ ഉറച്ചു നിൽക്കുകയും അതൊരു ജീവിത ദൗത്യമായി കാണുകയും ചെയ്തു പോരുന്ന അദ്ദേഹത്തിന് പ്രവാസ ജീവിതം ഒന്നിനും ഒരു തടസ്സവുമായില്ല എന്നു മാത്രമല്ല പ്രവാസ ജീവിതത്തിലെ പ്രബോധന സാധ്യതകൾ വേണ്ടതു പോലെ പ്രയോഗവൽക്കരിക്കാൻ അദ്ദേഹത്തിനു കഴിയുന്നു എന്നത് എടുത്തു പറയേണ്ടതു തന്നെയാണ് . ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി മത സാമൂഹിക സാംസ്‌കാരിക രംഗത്ത് അദ്ദേഹത്തിന്റെ ലേഖനങ്ങൾ വേറിട്ടതും മാനവമൈത്രിക്ക് മുതൽകൂട്ടുമാണ്.

ഓയൂർ റോഡുവിള വാലിയാം കുന്നിൽ ഗസാലിയുടേയും റാബിയയുടേയും മകനായി 1964 ൽ ജനിച്ച ബാഖവി പ്രാഥമിക പഠനം നടത്തിയത് റോഡുവിളയിൽ തന്നെയാണ് , പ്രിഡിഗ്രി പൂർത്തിയായ ശേഷം ചിരകലാഭിലാഷമായ മതപഠനത്തിലേക്കു തിരിഞ്ഞു കരുനാഗപ്പള്ളി ശൈഖന്മാർ പള്ളി മുദർരിസായിരുന്ന കോഴിക്കോട് അബൂബക്കർ ഉസ്താദായിരുന്നു പ്രഥമ ഗുരുവര്യർ പിന്നീട് ദീർഘമായ ആറു വർഷം മുട്ടക്കാവിൽ കെ പി അബൂബക്കർ ഹസ്രത്തിന്റെ അടുത്ത് പഠിക്കുകയും മഅദനി ബിരുദം കരസ്ഥമാക്കുകയും ചെയ്തു ശേഷം 1986 ൽ വേലൂർ ബാഖിയാത്തിൽ ചേർന്നു പഠിക്കുകയും മുത്വവ്വൽ ബിരുദം കരസ്ഥമാക്കുകയും  തുടർന്ന് അറബിക് ടീച്ചർ ന്യൂ സ്‌കീം ബിരുദവും ഫയർ ആൻറ് സേഫ്റ്റി വൺ ഇയർ എഞ്ചിനിയറിംഗ് ഡിപ്‌ളോമാ  കോഴ്‌സും പൂർത്തിയാക്കി .2004 ൽ അലീഗഡ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു പഠിക്കുകയും മാസ്റ്റർ ഓഫ് തിയോളജി ബിരദം കരസ്ഥമാക്കുകയും ചെയ്തു .
വിഴിഞ്ഞം സെൻട്രൽ ജുമാ മസ്ജിദ് , തേവൻപാറ , ചാത്തനൂർ എന്നീ സ്ഥലങ്ങളിൽ  ഖത്തീബും മാദർരിസുമായി സേവനമനുഷ്ടിച്ചു .1991 സൗദി അൽ ജുബൈലിൽ പ്രവാസ ജീവിതം ആരംഭിച്ച് ജനറൽ സർവീസ് ഓഫീസിൽ ജോലി ചെയ്തു വരുന്നു.
ശൈഖുനാ കെ. പി അബൂബക്കർ ഹസ്‌റത്താണ് പ്രധാന ഗുരുനാഥൻ. അബ്ദുൽ നാസർ മഅ്ദനി, തടിക്കാട് സഈദ് ഫൈസി, ചവറ ഷംസുദ്ദീൻ ഫൈസി എന്നീ പ്രമുഖരും ഈ ലേഖകനും സഹപാഠികളാണ്.

Latest News