Sorry, you need to enable JavaScript to visit this website.

റേഷന്‍ കടകളില്‍ നരേന്ദ്ര മോഡിയുടെ ചിത്രം വെയ്ക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം - റേഷന്‍ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ  ചിത്രം വെയ്ക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേന്ദ്രം നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ റേഷന്‍ ഷോപ്പുകളില്‍ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിയുടെ ചിത്രമുളള ബാനറുകള്‍ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുളള കവറുകള്‍ വിതരണം ചെയ്യണം തുടങ്ങിയവയാണ് കേന്ദ്ര ഭക്ഷ്യസെക്രട്ടറി സംസ്ഥാന ഭക്ഷ്യസെക്രട്ടറിക്ക് നല്‍കിയ കത്തിലെ നിര്‍ദ്ദേശങ്ങള്‍.
കേന്ദ്ര സര്‍ക്കാര്‍ കിലോയ്ക്ക് 29 രൂപ നിരക്കില്‍ ലഭ്യമാകുന്ന ഭാരത് അരി വിഷയവും നിയമസഭയില്‍ ചര്‍ച്ചയായി. കേന്ദ്രം പല രൂപത്തില്‍ ഭക്ഷ്യ പൊതു വിതരണത്തില്‍ ഇടപെടുന്ന സ്ഥിതിയാണ് നിലവിലുളളതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും സഭയെ അറിയിച്ചു.

 

Latest News