കൊച്ചി - കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് നല്‍കിയ ഹര്‍ജിയ്‌ക്കെതിരെ ഇ ഡി സത്യവാങ്മൂലം സമര്‍പ്പിച്ചു. ആവശ്യപ്പെട്ട രേഖകള്‍ പോലും തോമസ് ഐസക് നല്‍കാന്‍ തയാറാകുന്നില്ലെന്ന് ഇ ഡി ആരോപിച്ചു. കേസ് അന്വേഷിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഇക്കാര്യത്തില്‍ ഹൈക്കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്നും ഇ ഡി പറയുന്നു. അതേസമയം തോമസ് ഐസക്കും കിഫ്ബി സി ഇ ഒ കെ.എം എബ്രഹാമും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഇ ഡി വേട്ടയാടുകയാണെന്നും, സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായാണ് സമന്‍സ് അയച്ചതെന്നുമാണ് തോമസ് ഐസ്‌ക്കിന്റെ വാദം. അന്വേഷണം നിശ്ചലമാക്കാന്‍ കിഫ്ബിയും തോമസ് ഐസക് അടക്കമുള്ള എതിര്‍കക്ഷികളും ബോധപൂര്‍വം ശ്രമിക്കുന്നതായി ഇ ഡി ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.