Sorry, you need to enable JavaScript to visit this website.

തൃശൂരില്‍ പൂരത്തിന് എത്തിച്ച ആന ഇടഞ്ഞു, പാപ്പാനെ എടുത്തെറിഞ്ഞു

തൃശൂര്‍ - കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. എന്നാല്‍ ആനയെ എഴുന്നെള്ളിപ്പിന് ഇറക്കിയിരുന്നില്ല. ഇന്ന് രാവിലെ ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്.

 

Latest News