കൊച്ചി- കത്രിക്കടവിലെ ഇടശേരി ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ട് ബാര്‍ ജീവനക്കാര്‍ക്ക് വെടിയേറ്റു. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാറിലെ മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 12-മണിക്കായിരുന്നു ആക്രമണം.
രാത്രി ബാറിലെത്തിയ സംഘം മാനേജര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാര്‍ക്ക് വെടിയേറ്റത്. എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരില്‍ ഒരാള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിസയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.