Sorry, you need to enable JavaScript to visit this website.

വര്‍ഗീയതയെ കുഴിച്ചുമൂടും: വി. ഡി സതീശന്‍

വടകര- രാജ്യത്ത് വര്‍ഗീയതയെ കുഴിച്ചുമൂടുമെന്നും അതിന് കഴിയുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു. 

കേരളത്തില്‍ സി. പി. എം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ. പി. സി. സി യുടെ നേതൃത്വത്തിലുള്ള സമരാഗ്‌നിക്ക് വടകര കോട്ടപ്പറമ്പില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ ജനദ്രോഹഭരണം അവസാനിപ്പിക്കാന്‍ ഒറ്റക്കെട്ടായി രംഗത്ത് വരണം. അടുത്ത തെരഞ്ഞെടുപ്പില്‍ ബി. ജെ. പിയുമായി സി. പി. എം കൈകോര്‍ക്കും. അതിന്റെ സൂചനകള്‍ കണ്ടുവരുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം മോഡി കേരളത്തില്‍ വന്നപ്പോഴുള്ള സ്വീകരണത്തിലെ മുഖ്യമന്ത്രിയുടെ മുഖഭാവം അതാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് മുദ്രാവാക്യമുയര്‍ത്തുന്ന ബി. ജെ. പിക്ക് കേരളത്തില്‍ ഒരു സീറ്റ് കിട്ടാന്‍ ചില നീക്ക്‌പോക്ക് ശ്രമമുണ്ട്. ജനാധിപത്യ കേരളം അതനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ എം. പി ഉദ്ഘാടനം ചെയ്തു. കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരന്‍ എം. പി, ടി. സിദ്ദിഖ്, എന്‍. സുബ്രഹ്‌മണ്യന്‍, ജമീല കെ,  ബാലനാരായണന്‍, പാറക്കല്‍ അബ്ദുല്ല, എന്‍. വേണു, പി. എം. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

Latest News