കോട്ടയം- കാര്‍ വീട്ടിലേക്ക് മറിഞ്ഞ അപകടത്തില്‍ വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് മറിയുകയായിരുന്നു. പഠിക്കുകയായിരുന്ന വിദ്യാര്‍ഥി ശബ്ദം കേട്ട് ഓടി മാറിയതിനാലാണ് രക്ഷപ്പെട്ടത്.
തീക്കോയി അടുക്കം റൂട്ടില്‍ മേസ്തിരിപ്പടിക്ക് സമീപം ഉച്ചയോടെയാണ് അപകടം. മുള്ളന്‍മടക്കല്‍ അഷറഫിന്റെ മകന്‍ അല്‍സാബിത്ത് ആണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു.
സംരക്ഷണ ഭിത്തിയും വാട്ടര്‍ ടാങ്കും തകര്‍ത്ത കാര്‍ വീടിനു പിറകിലാണ് പതിച്ചത്. പിന്‍വശത്തെ മുറിയില്‍ പഠിക്കുകയായിരുന്ന അല്‍സാബിത്തിന്റെ മേശയിലേക്ക് ഓടും കല്ലും പതിച്ചിരുന്നു.
കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരനും വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. കല്ലുകള്‍ പതിച്ച് വീടിന്റെ ഓട് തകര്‍ന്നു. ഓടും കല്ലും വീണ് അല്‍സാബിത്ത് പഠിച്ചുകൊണ്ടിരുന്ന ഗ്ലാസ് ടേബിളും തകര്‍ന്നു. ഈരാറ്റുപേട്ട പോലീസും ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം
19 കാരി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുറ്റം സമ്മതിച്ചു, കാരണം അയാള്‍ക്ക് മാത്രമേ അറിയൂ