Sorry, you need to enable JavaScript to visit this website.

ശാസ്ത്ര കോണ്‍ഗ്രസ് വേദിയെ വിസ്മയിപ്പിച്ച് ബാല ശാസ്ത്രജ്ഞര്‍

കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കുട്ടിശാസ്ത്രജ്ഞര്‍ മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ കൂടെ

കാസര്‍കോട്- ശാസ്ത്രരംഗത്തെ വിവിധ കണ്ടുപിടിത്തങ്ങളിലൂടെ വേദിയെ വിസ്മയിപ്പിച്ച് കുട്ടി ശാസ്ത്രജ്ഞര്‍. 36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ കുട്ടി ശാസ്ത്രജ്ഞരുടെ സെഷനിലാണ് തങ്ങളുടെ പുതിയ കണ്ടുപിടിത്തങ്ങളെ പൊതു സദസില്‍ അവതരിപ്പിച്ചത്. 

പച്ചക്കറികളില്‍ കണ്ടുവരുന്ന കീടങ്ങളെ നിയന്ത്രിക്കാനുള്ള രാസകിടനാശിക്ക് പകരം ജൈവ കീടനാശിനി കണ്ടുപിടിച്ചു കര്‍ഷകര്‍ക്ക് ആശ്വാസമാകുകയാണ് കോട്ടയം എച്ച്. എസ്. എസ്. സെന്റ് ആന്റണി സ്‌കൂളിലെ അതുല്‍ റോബി. 

കിണറുകളില്‍ കാണുന്ന ചെമ്പുറവയുടെ കാരണം കണ്ടത്തുക എന്നതായിരുന്നു വയനാട് വടുവന്‍ചാലിലെ പുണ്യാ പ്രവീണ്‍, നിപ വൈസറിനെക്കുറിച്ചുള്ള പഠനമാണ് കോഴിക്കോട്ടെ കെ. ആര്‍. അനുപ്രിയ നടത്തിയത്. ചെറു തേനീച്ചയെക്കുറിച്ചും ജലത്തെക്കുറിച്ചും ആരോഗ്യമുള്ള ജനതയെ കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം തുടങ്ങിയവ മുഖ്യ വിഷയങ്ങളായി. ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസിലേക്ക് തിരഞ്ഞടുത്ത 16 കുട്ടികളാണ് തങ്ങളുടെ കണ്ടെത്തലുകള്‍ വേദിയില്‍ അവതരിപ്പിച്ചത്. ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസിലേക്ക് തെരഞ്ഞടുത്ത കുട്ടികളെ കൂടാതെ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളും വിഷയാവതരണം നടത്തി. 

ബാലശാസ്ത്ര കോണ്‍ഗ്രസില്‍ യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ പ്രൊഫസര്‍ ഇ. കുഞ്ഞി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ സയന്റിസ്റ്റ് ഡോ. സെലിന്‍ ജോര്‍ജ് സ്വാഗതവും സയന്റിസ്റ്റ് ഡോ. കെ. ആര്‍. രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Latest News