ദമാം- കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി 10 മണിവരെയാണ് മഴയുണ്ടാവുക. ശക്തമായ കാറ്റും ഇടിയും മിന്നലുമുണ്ടാകും. അല്‍ഖഫ്ജി, അല്‍നഈറ, ഖര്‍യതുല്‍ ഉല്‍യാ എന്നിവിടങ്ങളിലാണ് മഴ ശക്തമായി പെയ്യാന്‍ സാധ്യതയുള്ളത്. ഹൈവേകളിലൂടെ പോകുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. റിയാദില്‍ ആകാശം മേഘാവൃതമാണ്. ഹരീഖ്, അല്‍ഖര്‍ജ്, ദിലം, ഹോത്ത ബനീ തമീം എന്നിവിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ട്.
തുറൈഫില്‍ ഇന്നത്തെ താപനില 3 ഡിഗ്രി സെല്‍ഷ്യസ് ആണ്. ശറൂറയിലാണ് താപനില കൂടുതലുള്ളത്. 33 ഡിഗ്രി.
ജിസാന്‍, അസീര്‍, അല്‍ബാഹ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. തബൂക്ക്, അല്‍ജൗഫ്്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ഖസീം പ്രവിശ്യയില്‍ താപനില കുറയും. ജിദ്ദ, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ഇന്ന് 29 ഡിഗ്രിയാണ് താപനില. മക്കയിലും ഖുന്‍ഫുദയിലും യാമ്പുവിലും 28, വാദി ദവാസിറില്‍ 27, അല്‍ഖുറയാത്തില്‍ 4, തബൂക്ക്, അല്‍സൂദ 5 എന്നിങ്ങനെയാണ് താപനില.