തിരുവനന്തപുരം-സീറ്റ് വിഭജന ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഇടത് മുന്നണി. അധിക സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ്സ് ആവശ്യം വലിയ പ്രതിസന്ധി സൃഷ്ടിക്കാതെ മറികടക്കാന്‍ മുന്നണിക്ക് സാധിച്ചു. സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി തിരുവന്തപുരത്ത് ചേരുന്നുണ്ട്. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിംഗ് ആണ് പ്രധാന അജണ്ട. എങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും ചര്‍ച്ചകള്‍ നടക്കും. സ്ഥാനാര്‍ത്ഥി സാധ്യതകളും തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയ സമീപനങ്ങളും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം അടക്കമുള്ള സാഹചര്യങ്ങളും ചര്‍ച്ചയായേക്കും. സിപിഐ സംസ്ഥാന കൗണ്‍സിലും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലാണ് സിപിഐയില്‍ പ്രധാന ചര്‍ച്ച നടക്കുക.