കുറ്റ്യാടി - സ്കൂൾ വാർഷികാഘോഷത്തിനിടയിൽ പ്രിൻസിപ്പാൾ കുഴഞ്ഞ് വീണു മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മലപ്പുറം വെസ്റ്റ് കോഡൂർ വരിക്കോട് ആനക്കായി എ.കെ ഹാരിസാ (46) ണ് സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ സംബന്ധിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫറോക്ക് ഇർശാദിയ കോളജ്, രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂൾ, മലപ്പുറം മാസ് കോളജ് എന്നിവയുടെ പ്രിൻസിപ്പലും മഞ്ചേരി മുബാറക് ഇംഗ്ലീഷ് മീഡിയം സ്കൂൾ അഡ്മിനിസ്ട്രേറ്ററുമായിരുന്നു. എസ്ഐ.ഒ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ല പ്രസിഡൻ്റ്, സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ് സംസ്ഥാന പ്രതിനിധി സഭാംഗം, മലപ്പുറം ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ ഹൈദ്രസ്. മാതാവ്: ആസ്യാബി കൊടിയാടൻ. ഭാര്യ: സി.എച്ച് ലുബൈബ. മക്കൾ: അജ്‌വദ് ഹനാനി, അമാന ഫിദ, ഹനീന നദ, ഹംന ഹിദായ. സഹോദരൻ: എ.കെ അലവി (ഉജാല വാച്ച് വർക്സ്, മലപ്പുറം). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് കോഡൂർ വരിക്കോട് ജുമാമസ്ജിദിൽ.