കണ്ണൂര്‍- അഴിമതിയിലൂടെ എങ്ങിനെയെങ്കിലും പണം ഉണ്ടാക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ പിണറായിക്കുള്ളൂവെന്ന് കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരന്‍ പറഞ്ഞു. സമരാഗ്നി ജാഥക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുക.യായിരുന്നു സുധാകരന്‍.
ചാക്കിന്റെ വില പോലും പിണറായിയുടെ വാക്കിനില്ല. അരി വില കൂടുന്നു. നിത്യോപയോഗ വസ്തുക്കളുടെ വില കൂടുന്നു. ഇതൊന്നും സര്‍ക്കാറിന് പ്രശ്നമല്ല. കുട്ടനാടിലെ കര്‍ഷകരുടെ കര്‍ഷകരുടെ കണ്ണീര് കാണാന്‍ പിണറായിക്ക് സാധിച്ചോ. ഒരു മന:സാക്ഷി കുത്തുണ്ടോ മുഖ്യമന്ത്രിക്ക്. തേരാപാര നടക്കുന്ന കുറേ മന്ത്രിമാരുണ്ടായിട്ടും ഇവരിലാരും കര്‍ഷക ആത്മഹ്യ നടന്ന വീടുകളില്‍ പോകാന്‍ സന്നദ്ധത കാണിച്ചില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പണം എന്ന ഒറ്റ ചിന്ത മാത്രമേ പിണറായിക്കുള്ളൂ. പണമുണ്ടാക്കാന്‍ മാത്രം ചിന്തയുള്ള മുഖ്യമന്ത്രിയായി പിണറായി മാറി. ഇവിടെ ജനത്തോട് കൂറ് പുലര്‍ത്തുന്ന ഒരു സര്‍ക്കാറില്ല. പിണറായിയെ ഒരിക്കലും ഞാന്‍ അഴിമതിക്കാരനായി നേരത്തെ പറഞ്ഞിട്ടില്ല. ബ്രണ്ണന്‍ കോളേജില്‍ എന്റെ കൂടെ പഠിച്ച വിജയന്‍ അഴിമതിക്കാരനായിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങിനെയല്ല. അഴിമതിയിലൂടെ പണം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇടതുപക്ഷത്ത് എത്ര മുഖ്യമന്ത്രിമാര്‍ വന്നിട്ടുണ്ട്. ഇങ്ങിനെയൊരു മുഖ്യമന്ത്രി ഇടതുപക്ഷത്ത് ഉണ്ടായിട്ടുണ്ടോ. ഇത് മാറണം. മാറ്റണം. കള്ളപ്പണമുണ്ടാക്കി ബി. ജെ. പിക്കാരന്റെ ഏജന്റായി മാറുകയാണ് പിണറായിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
സാമൂഹ്യ ജീവിതത്തില്‍ ഒരു പൗരന്‍ ആഗ്രഹിക്കുന്ന ഒന്നും നടക്കാത്ത നാടായി കേരളം മാറി. എന്നാല്‍ എല്ലാവരെയും പരിഹസിച്ച് മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാറിന് ഇതൊന്നും കാണാന്‍ സമയമില്ല. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബി. ജെ. പിയുമായി സി. പി. എം അന്തര്‍ധാരയുണ്ടാക്കിയിട്ടുണ്ട്. കെ. സുരേന്ദ്രനെ പിണറായി സഹായിക്കുന്നു. പിണറായിയെ സുരേന്ദ്രന്‍ സഹായിക്കുന്നു. പരസ്പര ധാരണയാണ് ഇപ്പോള്‍. പ്രധാനമന്ത്രിയുടെ മുന്നില്‍ ഇങ്ങിനെ ഓച്ഛാനിക്കാനിക്കേണ്ടതുണ്ടോയെന്ന് മോഡി കേരളത്തില്‍ വന്നപ്പോള്‍ നമ്മള്‍ കണ്ടതാണ്. കാരണം പിണറായിയുടെ ജീവിതം തന്നെ മോഡിയുടെ കയ്യിലാണ്. ലാവ്ലിന്‍ കേസ് കഴിഞ്ഞ ദിവസവും കോടതി എടുത്ത് മാറ്റി. എന്ന് ലാവ്ലിന്‍ കേസ് എടുക്കുന്നുവോ അന്ന് പിണറായി കല്‍ത്തുറുങ്കിലാവുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.