മക്ക- മക്ക പ്രവിശ്യയിൽ പല സ്ഥലങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഹൈവേ യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് മക്ക മേഖല ദുരന്ത നിവാരണ സമിതി അഭ്യർത്ഥിച്ചു. തീരപ്രദേശങ്ങളിലെത്തുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ ഉല്ലാസത്തിനു പോകുന്നവരും ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുകൾ രുപപ്പെടുന്ന സ്ഥലങ്ങളിലേക്കും മലവെള്ളപ്പാച്ചിലുണ്ടാകുന്ന താഴ്‌വരകളിലേക്കും വിനോദത്തിനു പോകുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ സമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
مركز إدارة الأزمات والكوارث بـ #إمارة_مكة
— إمارة منطقة مكة المكرمة (@makkahregion) February 10, 2024
يهيب بسالكي الطرق السريعة ومرتادي الشواطئ أخذ الحيطة والحذر
وتجنب مجاري السيول ومناطق تجمعات المياه
نظرًا لاستمرار حالة عدم الاستقرار الجوي على بعض محافظات المنطقة بحسب التقرير الصادر عن المركز الوطني للأرصاد. pic.twitter.com/paLLg64LWs
മക്ക അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴ പെയ്യുന്നുണ്ട്. തലസ്ഥാന നഗരിയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഇടവിട്ട് മഴ തുടങ്ങി. ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. മറ്റു ചിലസ്ഥലങ്ങളില്‍ നേരിയ മഴയാണ്. മഴയോടൊപ്പം കാറ്റുമുള്ളതിനാല്‍ താപനില നന്നേ കുറഞ്ഞു. മക്ക, റിയാദ്, വടക്കന്‍, തെക്കന്‍ പ്രവിശ്യകള്‍, അല്‍ഖസീം, ജിസാന്‍, അസീര്‍, അല്‍ബാഹ എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.