ജിദ്ദ - വയനാട് ജില്ലയിലെ വന്യജീവി ആക്രമണം കാരണം നിരന്തരം ആളുകള്‍ മരിക്കാനിടയാകുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്ത്വം ഏറ്റെടുത്ത് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉടനെരാജിവെക്കണമെന്ന് ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി ആവശ്യപ്പെട്ടു.
വയനാട്ടില്‍നിന്ന് ഗള്‍ഫിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പെട്ടെന്ന് ചുരത്തില്‍ ഉണ്ടാകുന്ന ബ്ലോക്ക് കാരണം യാത്ര മുടങ്ങുന്ന അവസ്ഥ വരെ ഉണ്ടാകുന്നു. വയനാട്ടിലേക്കുള്ള ചുരമില്ലാത്ത റോഡ് എന്ന പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ സംവിധാനം ഉടനെ യാഥാര്‍ഥ്യമാക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് റസാക്ക് അണക്കായി അധ്യക്ഷത വഹിച്ചു.
ജിദ്ദ കെ.എം സി.സി.സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ ശിഹാബ് പേരാല്‍, വൈസ് പ്രസിഡന്റുമാരായ മൂസ്സ ചീരാല്‍, നൗഷാദ് നെല്ലിയംബം, നാസര്‍ നായിക്കട്ടി, എക്‌സികുട്ടീവ് മെമ്പര്‍മാരായ ബീരാന്‍ കുട്ടി കല്‍പ്പറ്റ, ഉബൈദ് കണിയാമ്പറ്റ, നിസാര്‍ വെങ്ങപ്പള്ളി,സുബൈര്‍ കുഞ്ഞോം, ഷൗക്കത്ത് ചീരാല്‍ എന്നിവര്‍ പ്രസംഗിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കല്ലിടുമ്പന്‍ വേങ്ങൂര്‍ സ്വാഗതവും സെക്രട്ടറി ലത്തീഫ് മേപ്പാടി നന്ദിയും പറഞ്ഞു.