കോട്ടയം- കടുത്തുരുത്തിയിലെ ബാര്‍ ഹോട്ടലില്‍നിന്ന് പണം മോഷ്ടിച്ചു എന്നാരോപിച്ച് ബാര്‍ ജീവനക്കാരന് ക്രൂര മര്‍ദനം. മദ്യപിച്ചു പണം എടുത്തു എന്ന് ആരോപിച്ചാണ് ഹോട്ടല്‍ ഉടമ കായംകുളം സ്വദേശിയായ
തൊഴിലാളിയെ ആക്രമിച്ചത്. ഇയാളെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.
മര്‍ദ്ദിക്കുന്നതിന് മുമ്പ് ഇയാളെ ഏറെനേരം പിന്തുടര്ന്ന് ഓടിക്കുകയും ചെയ്തിരുന്നു. അവശനായ ശേഷം ബാറിന്റെ താഴത്തെ നിലയില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. പരാതി കിട്ടിയില്ലെന്ന് പോലീസ് പറയുന്നു.