ജിദ്ദ- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ. മക്ക, റിയാദിന്റെ ഉത്തരഭാഗങ്ങൾ എന്നിവടങ്ങളിലാണ് മഴ പെയ്തത്. മക്കയിൽ ഇന്നലെ സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ പെയ്തിരുന്നു. ഇന്ന് രാവിലെ നേരിയ മഴ പെയ്തു. ഇന്നലെ രാത്രി ജിദ്ദയിലും മഴ പെയ്തിരുന്നു. ഇന്ന് രാവിലെയാണ് രാജ്യ തലസ്ഥാനമായ റിയാദിൽ മഴ പെയ്തത്. ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴ പെയ്തത്.
തലസ്ഥാന നഗരിയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഇടവിട്ട് മഴ തുടങ്ങി. ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. മറ്റു ചിലസ്ഥലങ്ങളില്‍ നേരിയ മഴയാണ്. മഴയോടൊപ്പം കാറ്റുമുള്ളതിനാല്‍ താപനില നന്നേ കുറഞ്ഞു.
മക്ക, റിയാദ്, വടക്കന്‍, തെക്കന്‍ പ്രവിശ്യകള്‍, അല്‍ഖസീം, ജിസാന്‍, അസീര്‍, അല്‍ബാഹ എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
#امطار_الرياض
— ABU_KHALED (@ABU_KHALED2021) February 10, 2024
اللهم كما غسلت الارض بالمطر اغسل قلوبنا من الحسد والنفاق،
واغسل ذنوبنا بعفوك.
اللهم اجعلها امطار خير و بركة على البلاد والعباد، pic.twitter.com/FH7xO7xeDr