ന്യൂദല്‍ഹി - പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ.പ്രേമചന്ദ്രന്‍ എം പി ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് സി പി എം നേതാവ് എളമരം കരീം. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങള്‍ ആരും വിരുന്നില്‍പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തില്‍ പ്രേമചന്ദ്രന്‍ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതില്‍ ചില സംശയങ്ങളുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചു. അതേസമയം പ്രധാനമന്ത്രിയുമായുള്ള ഉച്ചഭക്ഷണം പുതിയ അനുഭവം ആയിരുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പ്രതികരിച്ചു. രാഷ്ട്രീയ ചര്‍ച്ചയല്ല നടന്നത്. സൗഹൃദപരമായ ചര്‍ച്ചകളാണ് നടന്നത്.പ്രധാനമന്ത്രി വ്യക്തിപരമായ അനുഭവങ്ങളാണ് പങ്കുവച്ചതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരുമായാണ് നരേന്ദ്ര മോഡി ഇന്നലെ ഉച്ചഭക്ഷണം കഴിച്ചത്.