നാദാപുരം-കല്ലാച്ചി വിഷ്ണുമംഗലത്ത് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ .പുളിയാവ് സ്വദേശികളായ പെരുവാന്‍വീട്ടില്‍ ജാബിര്‍ (29),മാരാംവീട്ടില്‍ അനസ്(29),പാറച്ചാലില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാദാപുരം ഡി വൈ എസ് പി വി.വി. ലതീഷിന്റെ സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങള്‍ ആന്ധ്ര പ്രദേശിലെ പെന്‍ഗുണ്ടയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ബംഗ്‌ള
രു, മുംബൈ,ചെന്നൈ എന്ന വിടങ്ങളില്‍
ഒളിവില്‍ കഴിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
2023 നവംബര്‍ രണ്ടിന് രാത്രി എട്ടരയോടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജാതിയേരി സ്വദേശി മാന്താറ്റില്‍ അജ്മല്‍ (30) നെയാണ് വിഷ്ണുമംഗലം ഓത്തി മുക്കില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് കേസ്.ഗുരുതരമായി പരിക്കേറ്റ അജ്മല്‍ കോഴിക്കോട് അശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംഭവത്തില്‍ നാദാപുരം പോലീസ് വധശ്രമത്തിനാണ് കേസ്സെടുത്തത്.നാദാപുരം കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.എസ് ഐ മനോജ് രാമത്ത്, എ എസ് ഐ സദാനന്ദന്‍,എസ് സി പി ഒമാരായ ലതീഷ്,സുനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.