Sorry, you need to enable JavaScript to visit this website.

നെടുങ്കയത്ത് പെണ്‍കുട്ടികളുടെ ദാരുണാന്ത്യം; കുളിക്കാന്‍ ഇറങ്ങിയത് അപകട മേഖലയില്‍

നിലമ്പൂര്‍-കരുളായി വനം റേഞ്ചിലെ നെടുങ്കയത്ത്  വിദ്യാര്‍ഥിനികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയത് അപകടമേഖലയില്‍. പുഴയില്‍ ഇറങ്ങരുതെന്നു വനം വകുപ്പ്
മുന്നറിയിപ്പ് ബോര്‍ഡ് വെച്ച സ്ഥലമാണിത്. വനംവകുപ്പിന്റെ അനുമതിയോടെ തന്നെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയതെന്ന് പറയുന്നു. കയമുള്ള ഇവിടെ ഇറങ്ങിയ കുട്ടികളില്‍ ചിലര്‍ മുങ്ങിത്താഴുന്നത് കണ്ടു ചില അധ്യാപകര്‍ ഓടിയെത്തി പുഴയിലിറങ്ങിയാണ് പുറത്തെടുത്തത്. ഉടന്‍ അതുവഴി എത്തിയ വാഹനത്തില്‍ കരുളായിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുവന്ന വാഹനത്തില്‍ വെച്ചു കുട്ടികള്‍ക്ക് കൃത്രിമശ്വാസം നല്‍കാന്‍ ശ്രമിച്ചതായി ഡ്രൈവര്‍ ചെറി പറഞ്ഞു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്.
കുറുങ്കാട് കന്‍മനം പുത്തന്‍ വളപ്പില്‍ ആയിഷ റിദ (14), പുത്തനത്താണി ചെല്ലൂര്‍ കുന്നത്ത് പീടിയേക്കല്‍ ഫാത്തിമ മുഹ്‌സിന (11) എന്നിവരാണ് മരിച്ചത്. തിരൂര്‍ ഉപജില്ലയിലെ കല്‍പ്പകഞ്ചേരി കല്ലിങ്ങപ്പറമ്പ എംഎസ്എംഎച്ച്എസ് സ്‌കൂളിലെ ഒമ്പതും ആറും ക്ലാസുകളില്‍ പഠിക്കുന്നവരാണ് മരിച്ച വിദ്യാര്‍ഥിനികള്‍.
സ്‌കൂളിലെ സ്‌കൗട്ട്്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ ക്യാമ്പിനെത്തിയതായിരുന്നു 49 വിദ്യാര്‍ഥികളും എട്ടു അധ്യാപകരുമടങ്ങിയ സംഘം.
33 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. രാവിലെ സ്‌കൂളില്‍ നിന്ന് പുറപ്പെട്ട ഇവര്‍ നിലമ്പൂരിലെ കനോലി പ്ലോട്ടിലും തേക്ക് മ്യൂസിയത്തിലും സന്ദര്‍ശനം നടത്തി ഉച്ചക്ക് ശേഷമാണ് കരുളായി വനത്തിനകത്തുള്ള നെടുങ്കയം എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്.  അവിടെ താമസിക്കാനുള്ള അനുമതി വനം വകുപ്പില്‍ നിന്നു വാങ്ങിയശേഷം ക്യാമ്പൊരുക്കുന്നതിനിടെ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. നെടുങ്കയം പാലത്തിന്റെ താഴെ ഭാഗത്ത് ആണ്‍കുട്ടികളും മുകള്‍ ഭാഗത്ത് പെണ്‍കുട്ടികളുമാണ് കുളിക്കാനിറങ്ങിയതെന്നു വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി

റഫയിലേക്ക് നീങ്ങുന്നത് വന്‍ദുരന്തമാകുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Latest News