മസ്തൂറ ബോട്ടപകടം, തിരച്ചില്‍ പദ്ധതി മാറ്റി ദൗത്യ സംഘം
റാബിഗ്- 18 ദിവസം മുമ്പ് റാബിഗിനടുത്ത മസ്തൂറയില്‍ ബോട്ടിംഗിനിടെ കാണാതായ ഹമിദ് അല്‍ ദാഹിരിക്കുവേണ്ടിയുള്ള തെരച്ചില്‍ പുതിയ ദിശയില്‍. 18 ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പുതിയ ദിശയിലുള്ള തിരച്ചിലിനു മുങ്ങല്‍ വിദഗ്ധരും അതിര്‍ത്തി രക്ഷാസേനയും സന്നദ്ധപ്രവര്‍ത്തകരുമടങ്ങുന്ന സംഘം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ജനുവരി 18 ന് കടലിലേക്കു പോയ അല്‍ ദാഹിരി 48 മണിക്കൂറിനു ശേഷവും മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് തെരച്ചിലാരംഭിച്ചത്. രണ്ടു ദിവസത്തിനു ശേഷം അല്‍ ദാഹിരിയുടെ ബോട്ട് ഇന്ധനം തീര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചെങ്കടല്‍ തീരത്തു കണ്ടെത്തിയതിനെ അവലംഭിച്ചാണ് പുതിയ തിരച്ചില്‍ ദിശ തയ്യാറാക്കിയിരിക്കുന്നത്.
ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഹമീദ് അല്‍ ദാഹിരി ബോട്ടുപേക്ഷിച്ച് കര ലക്ഷ്യമാക്കി പുറപ്പെട്ട ദിശക്കു സാധ്യതയുള്ള വഴിയിലൂടെയാണ് മുപ്പത് മീറ്റര്‍ ആഴമുള്ള കടലിലൂടെ മുങ്ങല്‍ വിദഗ്ധര്‍ തിരച്ചിലാരംഭിച്ചത്.
കടല്‍ ശാന്തമാണെന്നും ഏറെ പ്രതീക്ഷയോടെയാണ് തെരച്ചില്‍ മുന്നോട്ടു പോകുന്നതെന്നും ദൗത്യ സംഘം തലവന്‍ മുഹമ്മദ് അല്‍ സഹറാനി പറഞ്ഞു.
മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി
റഫയിലേക്ക് നീങ്ങുന്നത് വന്‍ദുരന്തമാകുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി അമേരിക്ക