കുവൈത്ത് സിറ്റി - പണം വെളുപ്പിക്കല്‍, തട്ടിപ്പ്, ബ്ലാക്ക്‌മെയില്‍ ആരോപണങ്ങള്‍ നേരിട്ട ഏഴു വിദേശികളെ കുവൈത്ത് ക്രിമിനല്‍ കോടതി ഏഴു വര്‍ഷം കഠിന് തടവിന് ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും വിധിയുണ്ട്. പ്രതികളില്‍ അഞ്ചു പേര്‍ യൂറോപ്യന്‍ രാജ്യത്താണ് കഴിയുന്നത്. ഇവരുടെ അഭാവത്തിലാണ് കോടതി കേസ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ പ്രഖ്യാപിച്ചത്.
വിദേശത്തുള്ള വ്യാപാര പ്ലാറ്റ്‌ഫോമുകള്‍ വഴി നിക്ഷേപം നടത്തുന്നതിലൂടെ വേഗത്തില്‍ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് രണ്ടു വിദേശ വനിതകള്‍ തന്നെ കബളിപ്പിച്ച് 1,57,000 കുവൈത്തി ദീനാര്‍ തട്ടിയെടുത്തതായി കുവൈത്തി പൗരന്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് കേസ് ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതിനു ശേഷം ഭീമമായ തുക വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സമ്മര്‍ദം ചെലുത്തി, ഭീകര പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വാദിച്ച് കുവൈത്തി പൗരനെ സംഘം ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭീകര പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ സഹായിക്കുന്നതിന് കൂടുതല്‍ പണം കൈമാറണമെന്നും കുവൈത്തി പൗരനോട് സംഘം ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റു അഞ്ചു വിദേശികള്‍ അടങ്ങിയ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണ് ഇരു വനിതകളുമെന്ന് വ്യക്തമായി. പണം വെളുപ്പിക്കല്‍, ഇരയുടെ പണം കൈക്കലാക്കല്‍, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ദുരുപയോഗിക്കല്‍ എന്നീ ആരോപണങ്ങള്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചു. പ്രതികള്‍ വിദേശത്താണ് കഴിയുന്നത് എന്ന കാര്യം കണക്കിലെടുത്ത് പരാതി നല്‍കാന്‍ തുടക്കത്തില്‍ കുവൈത്തി പൗരന്‍ മടിച്ചിരുന്നു.
മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി
റഫയിലേക്ക് നീങ്ങുന്നത് വന്‍ദുരന്തമാകുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി അമേരിക്ക