Sorry, you need to enable JavaScript to visit this website.

മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം: സയൻസ് എക്‌സിബിഷൻ തുടങ്ങി

കരിപ്പൂർ- മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കരിപ്പൂർ വെളിച്ചം നഗരി പ്രവർത്തന ക്ഷമമായി. വിജ്ഞാന വിസ്മയം തീർക്കുന്ന 'ദി മെസേജ് സയൻസ് എക്‌സിബിഷൻ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഡോ. മുബശ്ശിർ പാലത്ത് അധ്യക്ഷത വഹിച്ചു. പ്രപഞ്ച വിസ്മയങ്ങളുടെ ചുരുളഴിക്കുന്ന ഈ പ്രദർശനം പത്ത് ദിവസം നീണ്ടുനിൽക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന ബുക് സ്റ്റാൾജിയ എന്ന മെഗാ പുസ്തകമേളയും നടക്കുന്നുണ്ട്. മാലിന്യ മുക്ത, ആരോഗ്യ, ഹരിത, കാർഷിക കേരളം എന്ന പ്രമേയത്തിൽ മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എം കേരളയുടെ പരിസ്ഥിതി വിഭാഗമായ ബ്രദർനാറ്റ് ഒരുക്കുന്ന കാർഷികമേള ഇന്ന് രാവിലെ 10:30 ന് സംസ്ഥാന കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.കെ. സൈഫുന്നീസ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പ്രൊഫ. എം. ഹാറൂൺ അധ്യക്ഷത വഹിക്കും. ഡോ. റജുൽ ഷാനിഷ്, ഡോ. ലബീദ് നാലകത്ത്, യൂനുസ് നരിക്കുനി, ഡോ. യൂനുസ് ചെങ്ങര പ്രസംഗിക്കും. കാർഷിക മേള 18 വരെ തുടരും.
വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന കിഡ്‌സ് പോർട്ടും ഇന്ന് മുതലാണ് പ്രവർത്തനമാരംഭിക്കുക. 5 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് മാത്രമായിരിക്കും കൗതുകം നിറച്ച കിഡ്‌സ് പോർട്ടിലേക്ക് പ്രവേശനം. വെളിച്ചം നഗരിയിൽ ഒരുക്കിയ മുഴുവൻ പരിപാടികളിലും പ്രവേശനം സൗജന്യമാണ്. തിരക്ക് കുറയ്ക്കാനായി എക്‌സിബിഷനും കിഡ്‌സ് പോർട്ടിനും ഓൺലൈൻ റജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 15 മുതൽ 18 വരെയാണ് വൻ ജനാവലി പങ്കെടുക്കുന്ന പ്രധാന സമ്മേളനങ്ങൾ നടക്കുന്നത്.
 

Latest News