ഇടുക്കി-ഉടുമ്പന്‍ചോലയില്‍ അയല്‍വാസിയായ യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഉടുമ്പന്‍ചോല പാറയ്ക്കല്‍ ഷീലയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയായ ശശിയാണ് പിടിയിലായത്.
ഷീലയുടെ വീട്ടില്‍ ശശി അതിക്രമിച്ച് കയറുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ വീടിന്റെ വാതിലടച്ച പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പോലീസ് എത്തിയാണ് ഷീലയെയും ശശിയെയും പുറത്തെത്തിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീലയെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതേതുടര്‍ന്നുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു.
മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി
റഫയിലേക്ക് നീങ്ങുന്നത് വന്‍ദുരന്തമാകുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്കി അമേരിക്ക