കൊണ്ടോട്ടി- ഹജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു പണം അടക്കാനുള്ള സമയം ഈ മാസം 15 വരെ നീട്ടി. ഹജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ ഹജിന് തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും, പ്രോസസിംഗ് ചാർജും ഉൾപ്പെടെ ആദ്യ ഗഡു തുകയായി ഒരാൾക്ക് 81,800 രൂപവീതം അടക്കാനുള്ള സമയം 15 വരെ നീട്ടിയതായി കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചിരിക്കുന്നു. പണമടച്ച ശേഷം പാസ്പോർട്ടും, പണമടച്ച രശീതിയും, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും, ഹജ് അപേക്ഷാ ഫോമും അനുബന്ധരേഖകളും സംസ്ഥാന ഹജ് ഫെബ്രുവരി 19നകം സമർപ്പിക്കണം.