കൽപറ്റ - സ്‌നേഹം നടിച്ച് പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച കേസിൽ യുവാവിന് വിവിധ വകുപ്പുകളിൽ 49 വർഷം കഠിന തടവും 2,27,000 രൂപ പിഴയും ശിക്ഷ. മുട്ടിൽ പരിയാരം ആലംപാറ മുനീറി(29)നെയാണ് ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.ആർ സുനിൽകുമാർ ശിക്ഷിച്ചത്.
2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയത്. നഗ്‌ന ഫോട്ടോയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിന്നീടും പീഡിപ്പിച്ചു. പെൺകുട്ടി വിവരം പുറത്തു പറഞ്ഞതിനെത്തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി ബബിത ഹാജരായി.