Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് കേസില്‍ റിയാസ് അബുബക്കറിന് 10 വര്‍ഷം കഠിനതടവ്

കൊച്ചി - കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് കേസില്‍  റിയാസ് അബുബക്കറിന് 10 വര്‍ഷം കഠിനതടവ്. കൊച്ചി എന്‍ ഐ എ കോടതിയാണ് വിധി പ്രസ്താവിച്ചത്. 1,25,000 പിഴയും വിധിച്ചിട്ടുണ്ട്.  നാലു വര്‍ഷം പ്രതി ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യും. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് ഐ എസിന്റെ കേരള ഘടകം ഉണ്ടാക്കി ചാവേര്‍ സ്‌ഫോടങ്ങള്‍ക്ക് പദ്ധതി ഇട്ടെന്നായിരുന്നു കേസ്. പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും  പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭീകര സംഘടനയായ ഐ എസിന് വേണ്ടി  കേരളത്തില്‍  ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍  2018 ലാണ്  റിയാസ് അബൂബക്കര്‍ എന്‍ ഐ എയുടെ പിടിയിലായത്. ഇയാള്‍ക്കെതിരെ ചുമത്തിയ യു എ പി എ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ്  കോടതിയില്‍ തെളിഞ്ഞിട്ടുള്ളത്. ഇയാള്‍ക്കൊപ്പം പിടിയിലായ രണ്ട് പേരെ  കേസില്‍ എന്‍ ഐ എ മാപ്പ് സാക്ഷിയാക്കിയിരുന്നു

Latest News