തലശ്ശേരി-സ്വപ്നങ്ങൾ സ്വരുക്കൂട്ടിയ വിവാഹ സുദിനത്തിൽ വരനെ കാണാതായതിനെത്തുടർന്ന് വധുവും ബന്ധുക്കളും അങ്കലാപ്പിലായി. ഒടുവിൽ വരനെ കണ്ടെത്താൻ ഇവർ പോലീസ് തേടി. തലശ്ശേരിക്ക് സമീപം കതിരൂർ പൊന്ന്യം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് വരനെ കണ്ടെത്തി തരണമെന്ന അപേക്ഷയുമായി കേളകം പോലീസിന്റെ സഹായം തേടിയത്. ഇന്നലെ രാവിലെ 10 മണിക്കുള്ള ശുഭ മുഹൂർത്തത്തിൽ കൊട്ടിയൂർ അമ്പലത്തിൽ വച്ച് വിവാഹം കഴിക്കാമെന്നാണ് വരൻ വധുവിനെയും ബന്ധുക്കളെയും അറിയിച്ചിരുന്നത്. ഇതിനെ ത്തുടർന്ന് വിവാഹത്തിനായി യുവതിയും ബന്ധുക്കളും അമ്പല ത്തിൽ എത്തിച്ചേർന്നിരുന്നു. തലേദിവസം രാത്രിയിലും ഇരു വീട്ടുകാരും കല്യാണ കാര്യങ്ങൾ സംസാരിച്ചിരുന്നു.
എന്നാൽ പിതാവിന് അസുഖം പിടിപെട്ടതിനെ തുടർന്ന് അടിയന്തിരമായി ആശുപത്രിയിൽ പോകേണ്ടി വന്നതിനാൽ വിവാഹ ദിവസം രാവിലെ കുറച്ച് വൈകിയേ അമ്പലത്തിൽ എത്തിച്ചേരാൻ കഴിയൂ എന്ന് യുവാവ് പിന്നീട് അ റിയിച്ചു. വിവാഹ ദിവസമായ വ്യാഴാഴ്ച തലശേരിയിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ട വധുവും വീട്ടുകാരും വഴിക്ക് പലവട്ടം വരനുമായി ഫോൺ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എങ്കിലും എല്ലാവരും കൃത്യ സമയത്തിന് മുമ്പുതന്നെ അമ്പലത്തിലെത്തിവരനെയും കാത്തിരുന്നു.നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും വരനെ കാണാനോ ഫോണിലോ മറ്റോ ബന്ധപ്പെടാനോ കഴിയാതെ വന്നതിനെത്തുടർന്നാണ് യുവാവിന്റെ സ്വദേശമെന്ന് ധരിപ്പിച്ചിരുന്ന
കേളകത്ത്എത്തിയതും പൊലീസ് സഹായം തേടിയതും.
യുവതിയുടെ കൈവ ശമുണ്ടായിരുന്ന യുവാവിന്റെ ഫോട്ടോ കൈമാറിയതിന് പി ന്നാലെ കേളകം പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പേരാവൂർ തൊണ്ടിയിൽ സ്വദേശിയാണെന്ന് കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ യുവാവ് ബംഗളുരുവിൽ കുടുംബസമേതം താമസിക്കുകയാണെന്നും അന്വേഷണത്തിൽ പോലീസിന് വിവരം ലഭിച്ചു.
നേരത്തെ പരിചയമുണ്ടായി രുന്ന യുവതിയും ചെറുപ്പക്കാരനും തമ്മിൽ അടുപ്പത്തിലായത് രണ്ടവർഷംമുമ്പാണ്. വിവാഹബന്ധം വേർപെട്ട് കഴിഞ്ഞ യുവതിയോട് താനും വിവാഹബന്ധം വേർപെടുത്തിയതാണെന്ന് പറഞ്ഞാണ് യുവാവ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനവുമെടുക്കുകയായിരുന്നു. വ്യത്യസ്ത വിഭാഗങ്ങളിലുള്ളവരായതിനാൽ വീട്ടുകാരിൽ നിന്നും ശക്തമായ എതിർപ്പുണ്ടാകുമെന്ന് പറഞ്ഞാണ് യുവാവ് അമ്പലത്തിൽ വച്ച് വിവാഹം നടത്താമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതു വിശ്വസിപ്പിച്ചാണ് യുവതി ബന്ധുക്കളോടൊപ്പം കൊട്ടിയൂരിൽ എത്തിയത്. എന്നാൽ അവിടെ വരനെയും സംഘത്തെയും കാണാതതിനെ തുടർന്നാണ് പോലീസ് സഹായം തേടിയത്. എന്നാൽ ഇവർ രേഖാമൂലം പരാതി നൽകിയില്ലെന്ന് കേളകം പോലീസ് പറഞ്ഞു. അതിനാൽ തന്നെ സംഭവത്തിൽ പോലീസ് ഇതുവരെ കേസ് ഒന്നും രജിസ്ത്രർ ചെയ്തിട്ടില്ല.