റിയാദ്- റിയാദ് സീസൺ കപ്പ് ഫുട്‌ബോൾ കിരീടം അൽ ഹിലാലിന്. അൻ നസറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഹിലാൽ കിരീടം ചൂടിയത്. ഏഷ്യൻ കപ്പിനും ഉടൻ ആരംഭിക്കാനിരിക്കുന്ന സൗദി റോഷൻ ലീഗിനും ഇടയിലെ ഇടവേളയിൽ സൗദിയുടെ മുൻനിര താരങ്ങൾ കളത്തിലിറങ്ങിയ മത്സരമായിരുന്നു സീസൺ കപ്പ് ഫൈനൽ.
ആദ്യ പകുതിയുടെ 16, 30 മിനിറ്റുകളിൽ നേടിയ ഗോളുകളാണ് ഹിലാലിന് കിരീടം സമ്മാനിച്ചത്. സെർഗേജ് മിലിൻകോവിച് ആദ്യ ഗോളും സലീം ദോസരി രണ്ടാമത്തെ ഗോളും നേടി. പരിക്ക് ഭേദമായി ക്രിസ്റ്റ്യാനോ റൊണാൾഡോ നസറിന് വേണ്ടി കളത്തിലെത്തിയെങ്കിലും ഗോൾ നേടാനായില്ല. 53-ാം മിനിറ്റിൽ മഞ്ഞക്കാർഡ് നേടുകയും ചെയ്തു. ലിയണൽ മെസ്സിയുടെ ഇന്റർമിയാമിയെ തോൽപ്പിച്ചാണ് നസറും ഹിലാലും സൂപ്പർ കപ്പ് ഫൈനലിന് യോഗ്യത നേടിയത്.