Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ പോലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ- തകഴി പച്ചയില്‍ പോലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ് (29) മരിച്ചത്. ഇന്ധനം നിറച്ച് മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്. രാത്രി എട്ടരയോടെയായിരുന്നു അപകടം.

അമ്പലപ്പുഴ  തിരുവല്ല സംസ്ഥാന പാതയില്‍ പോലീസ് ജീപ്പും യുവാവ് സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചു തന്നെ യുവാവ് മരിച്ചു. ചീരകര്‍ഷകനും റിംഗ് പണിക്കാരനുമാണ് സാനി ബേബി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അതേസമയം, ബൈക്ക് നേരിട്ട് ജിപ്പില്‍ ഇടിക്കുകയായിരുന്നെന്ന് പോലീസ്് പറഞ്ഞു. പോലീസ് വാഹനത്തിന്റെ അടിയില്‍പ്പെട്ട ബൈക്കും സാനി ബേബിയും പതിനഞ്ച് മീറ്ററോളം നീങ്ങിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Latest News