Sorry, you need to enable JavaScript to visit this website.

ഖുര്‍ആനിനെ യഥാവിധി ഉള്‍കൊള്ളാത്തത് വെല്ലുവിളികള്‍ക്ക് അടിസ്ഥാനം- അബ്ദുസ്സലാം പുത്തൂര്‍

കരിപ്പൂര്‍- വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ കാലങ്ങളെ അതിജയിക്കുന്നതാന്നെന്ന് കേരള ജം ഇയ്യതുല്‍ ഉലമ അസി.സെക്രട്ടറി അബ്ദുസ്സലാം മദനി പുത്തൂര്‍ പറഞ്ഞു. ഏതൊരു കാലത്തെയും പ്രശ്‌നപരിഹാരമായുള്ള ദിവ്യ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. മനുഷ്യക്യലത്തിനാകമാനം മാര്‍ഗ ദര്‍ശനവും പ്രകാശം പരത്തുന്നതുമായ ഖുര്‍ആനിനെ യഥാവിധി ഉള്‍കൊള്ളുന്നതില്‍ പരാജയപ്പെട്ടതാണ് മുസ്ലിം സമുദായം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്കടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി വെളിച്ചം നഗരിയില്‍ നടക്കുന്ന ഖുര്‍ആന്‍ പഠനവേദിയുടെ അഞ്ചാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുര്‍ആനിലെ 11, 12, 13 വിഭാഗങ്ങളില്‍ നിന്നുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കെ.എന്‍.എം സംസ്ഥാന സമിതി അംഗം  ഡോ: എന്‍.ലബീദ് അരീക്കോട്  അധ്യക്ഷത വഹിച്ചു. സലീം ബുസ്താനി, മൂസ്സകുട്ടി മദനി, നവാസ് അന്‍സാരി, അബ്ബാസ് സുല്ലമി പൂനൂര്‍, അബ്ദുല്‍ കലാം ഒറ്റത്താണി, അശ്‌റഫ് നിറമരുതൂര്‍ എന്നിവര്‍  വിഷയാവതരണം നടത്തി.
മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കരിപ്പൂര്‍ വെളിച്ചം നഗരി നാളെ (വെള്ളി) മുതല്‍ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാവും.   വിജ്ഞാന വിസ്മയം തീര്‍ക്കുന്ന 'ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍ വൈകുന്നേരം 4:30 ന്  എം. ഇ. എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എം. എല്‍. എ മുഖ്യാതിഥിയാവും. ഡോ. മുബശ്ശിര്‍ പാലത്ത് അധ്യക്ഷത വഹിക്കും.പ്രപഞ്ച വിസ്മയങ്ങളുടെ ചുരുളഴിക്കുന്ന ഈ  പ്രദര്‍ശനം പത്ത് ദിവസം നീണ്ടുനില്‍ക്കും.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകര്‍ പങ്കെടുക്കുന്ന ബുക് സ്റ്റാള്‍ജിയ എന്ന മെഗാ പുസ്തകമേള വൈകു: 5:30 ന് പ്രമുഖ കഥാകാരന്‍ പി.കെ. പാറകടവ് ഉദ്ഘാടനം ചെയ്യും. യുവത ഡയരക്ടര്‍ ഡോ. ഫുഖാര്‍ അലി അധ്യക്ഷത വഹിക്കും. യുവത സി. ഇ.ഒ ഹാറൂണ്‍ കക്കാട്, ഐ.എസ്. എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് പ്രസംഗിക്കും.

മാലിന്യ മുക്ത, ആരോഗ്യ, ഹരിത , കാര്‍ഷിക കേരളം എന്ന  പ്രമേയത്തില്‍ മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്. എം കേരളയുടെ പരിസ്ഥിതി വിഭാഗമായ ബ്രദര്‍നാറ്റ് ഒരുക്കുന്ന കാര്‍ഷികമേള  ശനി രാവിലെ 10:30 ന് സംസ്ഥാന കൃഷി അസിസ്റ്റന്റ് ഡയരക് ടര്‍ ടി.കെ. സൈഫുന്നീസ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ പ്രൊഫ . എം ഹാറൂണ്‍ അധ്യക്ഷത വഹിക്കും. ഡോ. റജുല്‍ ഷാനിഷ്, ഡോ. ലബീദ് നാലകത്ത് , യൂനുസ് നരിക്കുനി, ഡോ. യൂനുസ് ചെങ്ങര പ്രസംഗിക്കും. കാര്‍ഷിക മേള 18 വരെ തുടരും.  15 മുതല്‍ 18 വരെയാണ്  പ്രധാന സമ്മേളനങ്ങള്‍.

ജയിലില്‍ കഴിയുന്ന തടവുകാരില്‍ ഗര്‍ഭിണികള്‍ വര്‍ധിക്കുന്നു; പുരുഷ ജീവനക്കാരെ തടയണം

വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു

Latest News