ജിദ്ദ- കണ്ണൂര്‍ സൗഹൃദ വേദി സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്റായ വിന്റെര്‍ കപ്പ് 2024 നാളെ (വെള്ളി) നടക്കും. ജിദ്ദയിലെ ഖാലിദ് ബിന്‍ വലിദ് ബ്‌ളാസ്‌റ്റേഴ്‌സ് സ്‌റ്റേഡിയത്തിലാണ് മത്‌സരം. ജിദ്ദയിലെ എട്ട് പ്രമുഖ ടീമുകള്‍ മത്‌സരത്തില്‍ മാറ്റുരക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. വൈകീട്ട് 7 മണിക്ക് മത്സരം ആരംഭിക്കും. വീക്ഷിക്കാനെത്തുന്നവരില്‍ നെറുക്കെടുപ്പില്‍ വിജയികളാവുന്നവര്‍ക്ക് സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കാണികള്‍ക്ക് ഹരംകൊള്ളാന്‍ മുട്ടിപ്പാട്ടും ഒരുക്കിയിട്ടുണ്ട്.
മത്സരത്തില്‍ പങ്കെടുക്കുന്ന വിവിധ ക്‌ളബ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഫിക്‌സ്ചര്‍ റിലീസ് ചടങ്ങില്‍ കണ്ണൂര്‍ സൗഹൃദ വേദി പ്രസിഡന്റ് രാധാകൃഷ്ടന്‍ കാവുമ്പായി അധ്യക്ഷത വഹിച്ചു. ജാഫറലി പാലക്കാട്, സിദ്ധീബ് കത്തിച്ചാല്‍, സുബൈര്‍ പെരളശേരി, മുഹമ്മദ്, റഫീഖ് മൂസ, പ്രവീന്‍ എടക്കാട്, സലാം പയ്യന്നുര്‍ എന്നിവർ സംസാരിച്ചു.
നാസര്‍ പഴയങ്ങാടി ടൂര്‍ണ്ണമെന്റിന്റെ നിയമാവലിയെ കുറിച്ചും മറ്റും വിശദീകരിച്ചു. സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും സത്താര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.