Sorry, you need to enable JavaScript to visit this website.

ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ അപകടം, ആനയുടെ കൊമ്പ് അറ്റുവീണു

തൃശൂര്‍- ലോറിയില്‍ കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തില്‍ ആനയുടെ കൊമ്പ് അറ്റു. തൃശൂര്‍ ചാവക്കാട് മണത്തലയിലാണ് സംഭവം. കൊമ്പന്‍ കുളക്കാടന്‍ കുട്ടികൃഷ്ണനാണ് പരുക്കേറ്റത്.
കുളക്കാടന്‍ കുട്ടികൃഷ്ണനെ ആനകളെ കൊണ്ടുപോകുന്നതിനായി സജ്ജമാക്കിയ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന ലോറിയില്‍ കൊമ്പ് ഇടിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊമ്പ് അറ്റുപോയത്. വലത്തേ കൊമ്പിന് പൊട്ടലേറ്റിട്ടുണ്ട്.  ഇടിച്ച ലോറി നിര്‍ത്താതെ പോയി.

 

Latest News