Sorry, you need to enable JavaScript to visit this website.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പീഡനം, ഒരു ഡി.വൈ.എഫ്.ഐ നേതാവുകൂടി അറസ്റ്റില്‍ അറസ്റ്റിലായവര്‍ എട്ട്

പത്തനംതിട്ട- പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച നാലു പേര്‍ കൂടി അറസ്റ്റില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇനി കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലായുള്ള 12 പേരെക്കൂടി പിടികൂടാനുണ്ടന്ന് പോലീസ് പറഞ്ഞു. കേസിലെ അഞ്ചാം പ്രതി ചിറ്റാര്‍ ഓലിക്കല്‍ വീട്ടില്‍ അനന്തു (27), ളാഹ വാലുപറമ്പില്‍ വിഷ്ണു ഷാജി (24), ആറാം പ്രതി ചിറ്റാര്‍ പന്നിയാര്‍ പുത്തന്‍വീട്ടില്‍ ആഷിഖ് ആസാദ് (25), 20ാം പ്രതി പത്തനംതിട്ട താഴേവെട്ടിപ്രം മംഗലത്ത് പ്ലാസയില്‍ നവനീത് (24) എന്നിവരാണ്  അറസ്റ്റിലായത്.

ഇതില്‍ ആഷിഖ് ആസാദ് ഡിവൈഎഫ്‌ഐ നേതാവാണ്. ഇരുപത് പ്രതികളുളള  പീഡനക്കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഡി.വൈ.എഫ്.ഐ നേതാവാണ് ആഷിഖ്. നേരത്തെ പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫി, പ്രായപൂര്‍ത്തിയാകാത്ത ആള്‍, കാരികയം സ്വദേശി സജാദ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിട്ടുള്ളത്.
പോക്‌സോ കേസില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പ്രതിയായതിന്റെ ഞെട്ടലിലാണ് സി.പി.എം നേതൃത്വം.
2021 ജൂണ്‍ മുതല്‍ കഴിഞ്ഞ മാസം വരെയാണ് പെണ്‍കുട്ടിക്ക് പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 20 പ്രതികളാണുള്ളത്. ഇതില്‍ 16 പേര്‍ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട്. ശേഷിച്ച നാലു പേര്‍ കുട്ടിയുടെ നഗ്‌നവീഡിയോയും ദൃശ്യങ്ങളും പ്രചരിപ്പിച്ചവരാണ് പത്തനംതിട്ട ടൗണിലെ സ്റ്റാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ വെച്ചു വരെ പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 16 വയസാണുള്ളത്. ബാക്കി 12 പേരെയും ഉടന്‍ പിടികൂടുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News