പാലക്കാട്- കഞ്ചിക്കോട് ഫാക്ടറിയില്‍ വിഷപ്പുക, മൂന്നു ദിവസത്തിനിടയില്‍ 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്സ്റ്റൈല്‍സ് ഗാര്‍മെന്റ്സ് കമ്പനിയിലെ തൊഴിലാളികള്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. രണ്ട് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സ്ഥാപനം. ഡയിംഗ് യൂണിറ്റില്‍ നിന്ന് വന്ന പുകയാണ് അപകടകാരണം എന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്കി.