Sorry, you need to enable JavaScript to visit this website.

VIDEO - എം.ടി ചിരിച്ചു, പാട്ടിന്റെ മാസ്മരികതയില്‍ ലയിച്ചു... ഇതൊരു വേറിട്ട കാഴ്ച

കോഴിക്കോട് - ചിരിക്കുന്ന എം.ടി. മലയാളിക്ക് ഇത് കേള്‍ക്കുമ്പോള്‍ തന്നെ ആകാംക്ഷയായിരിക്കും. കാരണം അപൂര്‍വമായി മാത്രം മലയാളിക്ക് ലഭിക്കുന്ന ഒരു കാഴ്ചയാണിത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇതിനുമപ്പുറം ഒരു അപൂര്‍വമായ കാഴ്ചക്കാണ്, കോഴിക്കോട് ബീച്ച് വേദിയായത്.
കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്റെ അന്‍പതാം വാര്‍ഷിക ഉദ്ഘാടന വേദിയിലാണ്  പാട്ടാസ്വദിക്കുന്ന എം.ടി എന്ന വേറിട്ട കാഴ്ചക്ക് സൗഹൃദയ ലോകം സാക്ഷികളായത്.
എം.ടിയെ പോലെ തന്നെ, ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച ഒ.എന്‍. വിയുടെ ചെറുമകള്‍ അപര്‍ണ രാജീവ് ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒ.എന്‍. വിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാന സന്ധ്യയും ഒരുക്കിയിരുന്നു. എന്നാല്‍ നേരത്തെ പോകാനുള്ളതുകൊണ്ട്, സംഘാടകര്‍ പറഞ്ഞപ്പോള്‍ എം.ടി അല്പ നേരമിരിക്കാമെന്നു സമ്മതിച്ചു.
അങ്ങനെയാണ് എം.ടി തന്നെ തിരക്കഥയെഴുതിയ നഖക്ഷതങ്ങളിലെ ഒ.എന്‍.വി രചിച്ച മഞ്ഞള്‍ പ്രസാദവും ..
നെറ്റിയില്‍ ചാര്‍ത്തി..... എന്ന ഗാനം അപര്‍ണ എം.ടിക്കു വേണ്ടി മാത്രം പാടിയത്.
അതുവരെ ചിരിയില്ലാതെ, ഗൗരവത്തോടെ ഇരുന്ന എം.ടിയാകട്ടെ പാട്ട് തുടങ്ങിയതോടുകൂടി സദസ്സിനെ അത്ഭുതപ്പെടുത്തി,അതിന്റെ വരികള്‍ക്കൊപ്പം താളം പിടിച്ച് ആസ്വദിക്കുകയായിരുന്നു. പാട്ട് തീരുന്നതുവരെ കണ്ണടച്ച് അതില്‍ ലയിച്ച് താളമിട്ടിരുന്നത് അങ്ങനെ വേറിട്ട കാഴ്ചയായി മാറുകയായിരുന്നു.
'കാല്‍ക്കല്‍ നോക്കി നടക്കുന്നു, വിഷം തീണ്ടാതെ ' എന്ന തന്റെ തന്നെ വരികളെ അന്വര്‍ഥമാക്കി കൊണ്ട്  പ്രതികരിക്കേണ്ടിടത്തും സംസാരിക്കേണ്ടിടത്തും മാത്രം തന്റെ സാന്നിധ്യമറിയിക്കുന്ന എം.ടിയെ യാണ് ഇതേ ബീച്ചില്‍  ജനുവരിയില്‍ കെ.എല്‍.എഫ് ഉദ്ഘാടനത്തില്‍  ഭരണാധികാരികളുടെ  കൊള്ളരുതായ്മകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മലയാളികള്‍ കേട്ടതും കണ്ടതുമെങ്കില്‍, അതേ ബീച്ചില്‍ തന്നെ  മലയാളത്തിന്റെ പ്രിയ കഥാകാരനെ, അധികം കാണാത്ത രീതിയില്‍ കാണുന്നതിന് കൂടി വേദിയാകുകയായിരുന്നു.

വീഡിയോ കാണാം:

Latest News