തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണ വിജയന്‍ എവിടെ? മാസപ്പടിക്കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ടീം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വീണയെ തേടുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും കിട്ടിയ വിവരങ്ങളാണ് വീണാ വിജയന്റെ എക്‌സാലോജിക്കുമായുള്ള ഇടപാടിലെ ദുരൂഹത കൂട്ടുന്നത്. അതിനാല്‍ വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ട്. നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനാണ് സാധ്യത. ഈ നോട്ടീസ് നല്‍കാനാണ് വീണാ വിജയന്‍ എവിടെയാണുള്ളതെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് വീണ താമസിക്കുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്. വീണാ വിജയന്റെ ഭര്‍ത്താവായ പൊതുമരാമത്ത് മന്ത്രി പിഎം മുഹമ്മദ് റിയാസിന് അനുവദിച്ചിട്ടുള്ളത് ക്ലിഫ് ഹൗസ് വളപ്പിലെ പമ്പയെന്ന വസതിയാണ്. ക്ലിഫ് ഹൗസിലോ പമ്പയിലോ വീണ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം എകെജി സെന്ററിന് മുന്നിലുള്ള പാര്‍ട്ടി നേതാക്കള്‍ക്കുള്ള ഫ്‌ളാറ്റിലും പിണറായിക്ക് താമസ സ്ഥലമുണ്ട്. ഇതിനൊപ്പം കണ്ണൂരിലെ വീട്ടിലും ഐബി നിരീക്ഷണം നടത്തുന്നുണ്ട്. വീണ വിദേശത്തേക്ക് പോയിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഏത് ഘട്ടത്തേയും നേരിടാന്‍ സംസ്ഥാന സര്‍ക്കാരും തയാറായിട്ടുണ്ട്. വീണയെ ചോദ്യം ചെയ്താല്‍ അത് മുഖ്യമന്ത്രിയെയും ബാധിക്കുമെന്നതാണ് അതിന്റെ രാഷ്ട്രീയപ്രാധാന്യം. അതുണ്ടാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതുവരെയുള്ള അന്വേഷണങ്ങളിലൊന്നും മുഖ്യമന്ത്രിയുടെ അടുത്തേക്ക് അന്വേഷണം എത്തിയിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ ഇടപാട് തുടങ്ങിയ കേസുകളുടെ അന്വേഷണം പെട്ടെന്ന് നിന്നുപോകാന്‍ കാരണം ദുരൂഹമാണ്. ഈ അന്വേഷണവും അങ്ങനെതന്നെ തീരുമെന്നാണ് സി.പി.എം നേതാക്കളില്‍ നല്ലൊരു വിഭാഗം പ്രതീക്ഷിക്കുന്നത്.
അന്വേഷണസംഘം ശേഖരിച്ച തെളിവുകള്‍ ഇപ്പോള്‍ വിലയിരുത്തുകയാണ്. കെ.എസ്.ഐ ഡി സിയിലും സിഎംആര്‍എല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തുന്നത്. ഇതില്‍ കെ.എസ്.ഐ.ഡി.സിയില്‍ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചില്ലെന്നാണ് വിവരം. വീണാ വിജയന്‍ ഡയറക്ടറായ എക്‌സാലോജിക് കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ കമ്പനി ആസ്ഥാനത്ത് പരിശോധിക്കാന്‍ സാധ്യതയില്ല. കമ്പനിയുടെ ഏക ഡയറക്ടര്‍ വീണ ആയതിനാല്‍ അന്വേഷണം വൈകാതെ അവരിലേക്ക് എത്തുമെന്നാണ് വിവരം. എല്ലാത്തിനും ഉത്തരം പറയേണ്ടത് വീണ ആയതിനാല്‍ തന്നെ.