Sorry, you need to enable JavaScript to visit this website.

പാലയൂര്‍ പള്ളിയില്‍ ഹിന്ദുത്വ കണ്ണ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ വയറ്റത്തടിക്കുമോ...

തൃശൂര്‍- പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നെന്ന ഹിന്ദു ഐക്യവേദി ആര്‍.വി. ബാബുവിന്റെ പ്രസ്താവന ബി.ജെ.പിക്ക് വിനയാകും. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയിലാണ് ആരോപണമുയര്‍ത്തിയത്. മലയാറ്റൂര്‍ പള്ളി എങ്ങനെയുണ്ടായെന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയിട്ടുണ്ടെന്നും അത് വായിച്ചാല്‍ ബോധ്യമാകുമെന്നും ആര്‍.വി. ബാബു പറഞ്ഞിരുന്നു. അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ് പറഞ്ഞത് ശരിയാണെന്നും ആര്‍.വി. ബാബു അവകാശപ്പെട്ടു.
ക്രിസ്ത്യന്‍ പള്ളികളെക്കുറിച്ച് സംഘപരിവാര്‍ നേതാക്കള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനിടയുണ്ടെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച്, മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചത് അടക്കമുള്ള പരിപാടികളിലൂടെ തൃശൂരിലെ ക്രിസ്ത്യന്‍ വോട്ട് വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്ന സുരേഷ് ഗോപിയെ പോലുള്ള സ്ഥാനാര്‍ഥികള്‍ക്കാവും ഇത് ഏറ്റവും വലിയ തിരിച്ചടിയാവുക.
തൃശൂരില്‍ എല്ലാ വിഭാഗങ്ങളെയും ഒരു പോലെ കണക്കിലെടുക്കുന്ന എം.പി വരട്ടെയെന്നാണ് തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചത്. തൃശൂരില്‍ ക്രിസ്ത്യന്‍ വോട്ട് നിര്‍ണായകമാണ്.  ബിഷപ് മാര്‍ ജോസഫ് പാംബ്ലാനിയോട് ചോദിച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവന മാര്‍ താഴത്ത് തള്ളിയിരുന്നു.

 

 

 

Latest News