Sorry, you need to enable JavaScript to visit this website.

പീഡനക്കേസില്‍ അഡ്വ.ബി.എ ആളൂരിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി, ഭീഷണിയുണ്ടെന്ന് പരാതിക്കാരി

കൊച്ചി - കേസ് നടത്തിപ്പിനായി സമീപിച്ച യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കേസില്‍ അഡ്വ.ബി.എ ആളൂരിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.  ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അതേസമയം, പരാതി നല്‍കിയതിന് അഡ്വ. ബിഎ ആളൂരില്‍നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ പോലീസിനെ സമീപിക്കണമെന്ന് കോടതി മറുപടി നല്‍കി. എന്നാല്‍, പോലീസും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാരി പറഞ്ഞതോടെ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനും ഹൈക്കോടതി പരാതിക്കാരിയോട് നിര്‍ദേശിച്ചു. ആളൂരിന്റെ  മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ തുടര്‍ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു.

 

Latest News