Sorry, you need to enable JavaScript to visit this website.

തണ്ണീര്‍ കൊമ്പന്റെ ജഡം കഴുകന്മാര്‍ക്ക് എറിഞ്ഞുകൊടുത്ത് കര്‍ണാടക സര്‍ക്കാര്‍

 ബന്ദിപ്പൂര്‍ - വയനാട്ടിലെ മാനന്തവാടിയില്‍നിന്ന് മയക്കുവെടിവച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ തുറന്നുവിട്ടതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീര്‍ കൊമ്പന്റെ ജഡം കഴുകന്മാര്‍ തിന്നുതീര്‍ത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തണ്ണീര്‍ കൊമ്പന്റെ ജഡം കര്‍ണാടക വനപാലകര്‍ വനത്തിലെ കഴുകന്‍ റസ്‌റ്റോറന്റിലേക്കാണ് എത്തിച്ചത്. നൂറുകണക്കിന് കഴുകന്മാര്‍ എത്തിയാല്‍ ഒരു വലിയ ആനയുടെ ജഡം 3 ദിവസത്തിനുള്ളില്‍ ഭക്ഷിച്ചു തീര്‍ക്കുമെന്നാണ് വനപാലകര്‍ പറയുന്നത്.

കഴുകന്‍ റസ്‌റ്റോറന്റില്‍ പുതിയ മൃതദേഹം എത്തിയാല്‍ വയനാട്ടില്‍നിന്ന് പോലും കഴുകന്മാര്‍ ബന്ദിപ്പൂരിലേക്ക് എത്തും. ഇത് കണക്കിലെടുത്താല്‍ തണ്ണീര്‍ കൊമ്പന്‍ ഇപ്പോള്‍ വെറും അസ്ഥികൂടം മാത്രമായിത്തീര്‍ന്നിട്ടുണ്ടാകും. മാരകരോഗമോ പകര്‍ച്ചവ്യാധിയോമൂലം ചാകുന്ന വന്യജീവികളെ കേരള വനംവകുപ്പ് കഴുകന് തീറ്റയായി നല്‍കാറില്ല.

എന്നാല്‍ തണ്ണീര്‍ കൊമ്പന് ശ്വാസകോശത്തിലെ അണുബാധയും ക്ഷയവും അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും ജഡം കഴുകന്മാര്‍ക്ക് നല്‍കാന്‍ കര്‍ണാടക വനംവകുപ്പ് തീരുമാനിച്ചു. തണ്ണീര്‍ കൊമ്പന്റെ ജഡം കാട്ടില്‍ ഉപേക്ഷിക്കുന്ന് മറ്റ് വന്യമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നുണ്ട്. കര്‍ണാടകത്തിന്റെ ഈ നടപടി കേരളവനങ്ങളിലേക്കും രോഗബാധ പടരാന്‍ ചിലപ്പോള്‍ കാരണമായെക്കുമെന്ന് വിമര്‍ശമുണ്ട്.

 

Latest News