റിയാദ് - എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കമുള്ള അന്താരാഷ്ട്ര പ്രവേശന കവാടങ്ങളില്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന സ്മാര്‍ട്ട് കോറിഡോര്‍ മോഡല്‍ റിയാദില്‍ വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ പ്രദര്‍ശിപ്പിച്ച് ജവാസാത്ത് ഡയറക്ടറേറ്റ്.
യാത്രക്കാരുടെ സഞ്ചാരം സുഗമാക്കാന്‍ ഏര്‍പ്പെടുത്തുന്ന ഡിജിറ്റല്‍ പരിഹാരങ്ങളില്‍ ഒന്നാണ് സ്മാര്‍ട്ട് കോറിഡോര്‍ പദ്ധതിയെന്ന് ജവാസാത്ത് പറഞ്ഞു. ആഭ്യന്തര സുരക്ഷ ശക്തമാക്കാനുള്ള പദ്ധതികളും പ്രോഗ്രാമുകളും നിര്‍മിതബുദ്ധി ഉപയോഗിക്കാന്‍ നടത്തുന്ന ശ്രമങ്ങളും വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ ആഭ്യന്തര മന്ത്രാലയം സന്ദര്‍ശകരെ പരിചയപ്പെടുത്തി. സൈനിക വ്യവസായം പ്രാദേശികവല്‍ക്കരിക്കല്‍, അതിര്‍ത്തി സുരക്ഷ ശക്തമാക്കല്‍, സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കല്‍, ക്രൈസിസ് മാനേജ്‌മെന്റ്, ആള്‍ക്കൂട്ട നിയന്ത്രണം, സുപ്രധാന സ്ഥാപനങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങളും ആഭ്യന്തര മന്ത്രാലയം പരിചയപ്പെടുത്തി.
ലക്ഷം ദിര്‍ഹം പാരിതോഷികം പ്രഖ്യാപിച്ച കുടുംബത്തിന്റെ കാത്തിരിപ്പ് വിഫലമായി, ആ വളര്‍ത്തുനായ ഇനിയില്ല
നിങ്ങള്‍ വി.പി.എന്‍ ഉപയോഗിക്കുന്നുണ്ട്, അതിന്റെ ഇരുണ്ട വശം ചിന്തിച്ചിട്ടുണ്ടോ?
പ്രവാസികളും പറയാൻ പഠിക്കണം; പുച്ഛിക്കുന്നവരോട് പോയി പണി നോക്കാന്‍ പറയണം