ആലപ്പുഴ- മകള്‍ നടത്തുന്ന സ്വകാര്യ ആശുപത്രിക്ക് സമീപം വച്ചുണ്ടായ വാഹനാപകടത്തില്‍ അച്ഛന്‍ മരിച്ചു. അമ്പലപ്പുഴ കട്ടക്കുഴി കൃഷ്ണമംഗലത്ത് എന്‍.ചന്ദ്രബോസാണ് (68) മരിച്ചത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ചന്ദ്രബോസിനെ നിയന്ത്രണം വിട്ടെത്തിയ വാന്‍ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആര്‍ജിത് സത്യയ്ക്കും(7) പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു അപകടം. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയില്‍ കരുമാടിക്ക് സമീപത്തെ എം.ശ്രീകുമാരി മെമ്മോറിയല്‍ ക്ലിനിക്കിലാണ് മകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പരുക്കേറ്റ ചന്ദ്രബോസിനെ ഡോ.ജ്യോതിക തന്നെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ: പരേതയായ എം.ശ്രീകുമാരി . മരുമകന്‍. സത്യജിത്ത്.