ദുബായ്- യു.എ.ഇയില്‍ അല്‍ ഗര്‍ഹൂദില്‍ ഒരു ലക്ഷം ദിര്‍ഹം പാരിതോഷികം പ്രഖ്യാപിച്ച് കാത്തിരുന്ന
കുടുംബത്തിന് അവസാനം ലഭിച്ചത് ദുഃഖ വാര്‍ത്ത. അവര്‍ കാത്തിരുന്ന മൂന്ന് വയസ്സായ കഡില്‍സ് എന്ന വളര്‍ത്തു നായ അപകടത്തില്‍ പെട്ട് വിടപറഞ്ഞെന്ന വാര്‍ത്തയാണ് കുടുംബത്തിന് ലഭിച്ചത്.
അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം.
അല്‍ ഗര്‍ഹൂദില്‍ വ്യാപകമായി ഫ് ളയറുകള്‍ വിതരണം ചെയ്യുകയും ഒരുലക്ഷം ദിര്‍ഹം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാ വാഹനമിടിച്ച് ചത്ത നിലയിലുള്ള ചിത്രം കഡില്‍സിന്റെ ഉടമസ്ഥരായ കുടുംബത്തിന് ലഭിച്ചതോടെയാണ് കാത്തിരിപ്പിന് വിരാമമായത്. വിശദമായ പരിശോധനയില്‍ ഇതു കഡില്‍സ്സാണ് എന്ന് തീര്‍ച്ചപ്പെടുത്തി.
വളര്‍ത്തുനായ സുരക്ഷിതമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച കുടുംബത്തിന് വലിയ ആഘാതമായി ഈ വാര്‍ത്ത. നായയെ കാണാതായ വിവരവും തിരികെയേല്‍പ്പിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം നല്‍കുമെന്ന ഉടമസ്ഥരുടെ പ്രഖ്യാപനവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് നായയെ കാണാതായത്.
ആരോഗ്യ പരിശോധനയ്ക്കായി കഡില്‍സിനെ കൊണ്ടുപോകുമ്പോള്‍ അശ്രദ്ധ കാണിച്ചതിന് പെറ്റ് റീലോക്കേഷന്‍ കമ്പനിയെ കുറ്റപ്പെടുത്തുകയാണ് കുടുംബം. വീട്ടുകാരില്‍ നിന്നും ഏറ്റുവാങ്ങിയ നായയ്ക്ക് കൃത്യമായ പരിചരണവും മേല്‍നോട്ടവും ഉറപ്പാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതാണ് കഡില്‍സ് വാഹനത്തില്‍നിന്ന് പുറത്തുചാടാനും കാണാതാവാനും കാരണമായതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും
പ്രവാസികളും പറയാൻ പഠിക്കണം; പുച്ഛിക്കുന്നവരോട് പോയി പണി നോക്കാന്‍ പറയണം
മദീന പള്ളിയില്‍ നമസ്‌കരിക്കുന്നതിനിടെ കുഴഞ്ഞുവീണ കൊല്ലം സ്വദേശി നിര്യാതനായി