റിയാദ്- സൗദിബഹ്‌റൈൻ കോർഡിനേഷൻ കൗൺസിലിന്റെ മൂന്നാമത് സമ്മേളനം റിയാദിൽ ചേർന്നു. സൗദി അറേബ്യയുടെയും ബഹ്‌റൈന്റെയും കിരീടാവകാശികൾ യോഗത്തിൽ സംയുക്ത അധ്യക്ഷത വഹിച്ചു. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ടെത്തി സ്വീകരിച്ചു.
സമ്മേളനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയെന്ന് ബഹ്‌റൈൻ കിരീടാവകാശി പറഞ്ഞു. കൂടുതൽ ഏകോപനത്തിനും സഹകരണത്തിനുമുള്ള സംയുക്ത പ്രതിബദ്ധതയുടെ തെളിവാണ് മൂന്നാമത്തെ കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ പ്രാദേശികമായും അന്തർദേശീയമായും സ്വന്തമാക്കിയ നേട്ടങ്ങൾ ബഹ്‌റൈൻ കിരീടാവകാശി എടുത്തുപറഞ്ഞു.
#صور_واس | جانب من استقبال سمو #ولي_العهد لسمو ولي عهد مملكة البحرين.#مجلس_التنسيق_السعودي_البحريني#واس pic.twitter.com/t3fVXNMgWD
— واس الأخبار الملكية (@spagov) February 7, 2024