Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മന്ത്രി വി.ശിവന്‍കുട്ടിക്ക് പുതിയ പാചകക്കാരനായി, ശമ്പളം 30,000 രൂപ

തിരുവനന്തപുരം- വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് പുതിയ പാചകക്കാരനായി. 30,000 രൂപ ശമ്പളത്തില്‍ തിരുവനന്തപുരം കവടിയാര്‍ സ്വദേശി എസ്. ശൈഖ് മൊയ്തിനെയാണ് സര്‍ക്കാര്‍ ചെലവില്‍ നിയമിച്ചത്.  
പുതിയ പാചകക്കാരനായി ശൈഖ്  മൊയ്തിനെ നിയമിക്കാന്‍ കഴിഞ്ഞ മാസം ആദ്യം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊതുഭരണവകുപ്പില്‍ നിന്ന് ഉത്തരവിറങ്ങിയത്.
മന്ത്രിമാരുടെ അടുക്കളയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന പാചകക്കാരെ മാറ്റി പുതിയ ആളുകളെ നിയമിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. രണ്ട് വര്‍ഷം സര്‍വീസുള്ള പേഴ്‌സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്‍ഷന് അര്‍ഹതയുണ്ട്.
പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കാനായി ബജറ്റില്‍ 9.43 കോടി രൂപയാണ് വകയിരുത്തിയത്.  കഴിഞ്ഞ തവണത്തേക്കാള്‍  44 ലക്ഷം രൂപയാണ് കൂടുതല്‍. 2023-24 ലെ ബജറ്റില്‍ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കാന്‍ 8.99 കോടിയാണ് വകയിരുത്തിയിരുന്നത്. പേഴ്‌സണല്‍ സ്റ്റാഫില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 1600 ആണ്.
അടുത്തിടെ മന്ത്രിയായി അധികാരമേറ്റ കെ.ബി. ഗണേഷ്‌കുമാര്‍ 20 പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. 34 വര്‍ഷമായി പേഴ്‌സണല്‍ സ്റ്റാഫില്‍ തുടരുന്ന സി.എം രവീന്ദ്രനാണ് നിലവിൽ ഏറ്റവും കൂടുതല്‍ സര്‍വീസ്.  മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ഇദ്ദേഹം വിരമിച്ചാല്‍ മാസം 80,000 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക.

വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും

VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു

റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ 

Latest News