Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'മൈക്കിനെന്തോ പ്രശ്‌നണ്ട്, ഇനി അടുപ്പിച്ചാൽ വായിൽ കേറൂലെ?' - ദൽഹിയിലും മുഖ്യമന്ത്രിയുടെ മൈക്ക് വില്ലൻ!

ന്യൂഡൽഹി - ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം തുടങ്ങാനിരിക്കെ മൈക്ക് വില്ലനായി. കേന്ദ്ര അവഗണനക്കെതിരേയുള്ള കേരളത്തിന്റെ പ്രതീകാത്മക സമരത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനം തുടങ്ങുന്നതിനിടെയാണ് സംഭവം.
 മുഖ്യമന്ത്രി പറയുന്നത് മാധ്യമപ്രവർത്തകർക്ക് ശരിയാംവിധം കേൾക്കാൻ സാധിച്ചില്ല. തുടർന്ന് 'ഈ മൈക്കിനെന്തോ കുഴപ്പമുണ്ടെന്നായിരുന്നു' മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. ധനമന്ത്രി കെ.എൻ ബാലഗോപാൽ മൈക്ക് ശരിയാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോൾ 'മൈക്ക് ഒന്നുകൂടി അടുപ്പിച്ചാൽ നന്നാകുമെന്ന്' പ്രതികരണമുണ്ടായപ്പോൾ 'ഇനിയും അടുപ്പിച്ചാൽ വായിൽ കേറൂലെ? എന്നായി ചിരിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി. വീണ്ടും ശാന്തമായി ഇരുന്ന്, 'ഓപ്പറേറ്റർ ഇനിയെന്തേലും ചെയ്യാനുണ്ടോ...അല്ലെങ്കിൽ മൈക്ക് മാറ്റണമെന്നായി' മുഖ്യമന്ത്രിയുടെ നിർദേശം. 

 തുടർന്ന് മൈക്ക് മാറ്റിയശേഷം ഇപ്പോൾ കേൾക്കാമല്ലോ എന്ന് ചോദിച്ചശേഷം മുഖ്യമന്ത്രി 'ഇനി ഞാൻ ചാരിയിരുന്നു പറയാമെന്ന് പറഞ്ഞ്' സംസാരം തുടരുകയായിരുന്നു.
 തുടർന്ന് കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്നത് സവിശേഷമായ സമരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരേയും തോൽപ്പിക്കാനല്ല, കേരളത്തിന്റെ അതിജീവനത്തിനാണ് നാളത്തെ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയ പറഞ്ഞു. ചരിത്രത്തിൽ കീഴ്‌വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാർഗം തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയായിരുന്നു. ബി.ജെ.പി ഭരിക്കുന്ന 17 സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാറിന് ലാളനയാണ്. എന്നാൽ, എൻ.ഡി.എ ഇതര സർക്കരുകളോട് പീഡന നയമാണവർക്ക്.

കേന്ദ്രത്തിന്റെത് ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. വായ്പാ പരിധി വൻ തോതിൽ വെട്ടിക്കുറച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശിപാർശകൾ പാർലമെന്റ്, രാഷ്ട്രപതി എന്നിവർ അംഗീകരിച്ചതാണ്. എന്നാലിത് അട്ടിമറിക്കപ്പെട്ടു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇല്ലാത്ത അധികാരങ്ങൾ കേന്ദ്രം പ്രയോഗിക്കുകയാണ്. ഒരാളെയും തോൽപ്പിക്കുക എന്നതല്ല, അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമരത്തിന് കക്ഷിരാഷ്ട്രീയത്തിന്റെ നിറം നൽകരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നന്ദപടികളിലൂടെ നഷ്ടപ്പെട്ടുവെന്നും മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ സമരത്തിന്റെ ഭാഗമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest News