ജിദ്ദ - ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ ഇന്ത്യന്‍ കമ്പനികളുമായി നിക്ഷേപ ചര്‍ച്ചകള്‍ നടത്തിവരുന്നതായി കമ്പനി സീനിയര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു. ഇന്ത്യന്‍ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി അറാംകൊ സീനിയര്‍ വൈസ് പ്രസിഡന്റ് ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍ഫഖീര്‍ പറഞ്ഞു.